Movlog

Kerala

അച്ഛനെ പോലെ അവസാനകാലങ്ങളിൽ ഞാൻ ഒറ്റപ്പെട്ടു പോകരുത് എന്ന് ലിനിക്ക് ആഗ്രഹമുണ്ടായിരുന്നു!

നിപ്പാ പ്രതിരോധത്തിന് ഇടയിൽ നമ്മളെ വിട്ടു പിരിഞ്ഞ ലിനിയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അത്രത്തോളം വേദനയും മറ്റും നമ്മുടെ ഹൃദയങ്ങളിൽ നിറച്ചു കൊണ്ടായിരുന്നു ലിനിയുടെ വേർപാട് എന്നത്. അവസാന നിമിഷം വരെ നിപ്പയോട് പോരാടിയാണ് ലിനി മരിക്കുന്നത്. ലിനി വേർപിരിഞ്ഞ 4 വർഷങ്ങളോളം കഴിഞ്ഞതിനുശേഷം ആണ് ഭർത്താവ് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. സജീഷ് വിവാഹിതനായ നിമിഷം മുതൽ എല്ലാവരും പറഞ്ഞകാര്യം ലിനിയുടെ കുഞ്ഞുങ്ങൾക്ക് സ്വന്തം അമ്മയായി തന്നെ പ്രതിഭ ഉണ്ടാകുമല്ലോ എന്നാണ്. ഇപ്പോൾ വിവാഹിതനാകാൻ പോകുന്നതിന് മുൻപ് കുടുംബത്തിൽ ഉണ്ടായ ചില കാര്യങ്ങളെക്കുറിച്ചും തന്റെ പങ്കാളിയായ പ്രതിഭയെ കുറിച്ചും തുറന്നു പറയുകയാണ്.

തങ്ങൾ വിവാഹിതരാകുന്നത് കുടുംബത്തിലെ എല്ലാവർക്കും സന്തോഷമുണ്ട്. ചിലർക്ക് മാനസികമായ ചില വിഷമം ഉണ്ട്. പതിയെ അത് ഇല്ലാതാകും എന്ന് പ്രതീക്ഷിക്കുന്നു. ലിനിയുടെ അമ്മയും അച്ഛനും ഒക്കെ നിർബന്ധിച്ചാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ച് ഏകദേശം ആറുമാസം ആയിരുന്നു. ലിനിയുടെ ബന്ധുക്കൾ കൂടി പോയി ആണ് ഉറപ്പിക്കൽ ചടങ്ങ്‌ നടത്തിയത്. വിവാഹം സമൂഹത്തെ എങ്ങനെ അറിയിക്കും എന്ന ഒരു ചിന്ത വല്ലാതെ അലട്ടിയിട്ടുണ്ടായിരുന്നു.

എന്നാൽ അത് പുറത്ത് പറഞ്ഞപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. ചിലർ നെഗറ്റീവ് പറഞ്ഞവരാണ്. അവരെ ശ്രദ്ധിക്കുന്നില്ല. എന്റെ മക്കളുടെയും പ്രതിഭയുടെ മകളുടെയും ഭാവിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പ്രതിഭയെ കുഞ്ഞുങ്ങൾ അംഗീകരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ അവർ തമ്മിൽ വളരെ വേഗം അടുത്തു. അമ്മ എന്നാണ് കുഞ്ഞുങ്ങൾ പ്രതിഭയെ വിളിക്കുന്നത്. അവർക്ക് വലിയ സ്നേഹമാണ്. ഒരു അമ്മയുടെ സ്നേഹം എന്റെ കുഞ്ഞുമക്കൾ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഞാനിപ്പോഴും താമസിക്കുന്നത് ലിനിയുടെ വീട്ടിൽ തന്നെയാണ്. വിവാഹം കഴിഞ്ഞ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറാൻ ആണ് കരുതുന്നത്.

എനിക്ക് മൂന്നു ഫാമിലി ആണ് നോക്കേണ്ടത്. ലിനിയുടെ മരണത്തിനു ശേഷം അവളുടെ അമ്മയുടെ ഒപ്പം ആണ് ഞാൻ താമസിക്കുന്നത്. ലിനി മരിച്ചതിനു ശേഷമാണ്. എന്റെ അച്ഛൻ അവിടെ ഒറ്റയ്ക്കാണ്. മൂന്നു ഫാമിലിയും നോക്കി കൊണ്ട് പോവുക എന്നു പറയുന്നത് വലിയൊരു ഉത്തരവാദിത്വം തന്നെയാണ്. അച്ഛനെപ്പോലെ അവസാനകാലങ്ങളിൽ തനിച്ച് ആകരുത് എന്ന് ലിനി എന്നോട് പറഞ്ഞിരുന്നു. അച്ഛൻ ജീവിക്കുന്നത് അവൾ കണ്ടതാണ്. ആ അവസ്ഥ എനിക്ക് ഉണ്ടാവരുത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top