Movlog

Health

മുഖത്തെ പാടുകളും, കുരുവും, ചുളിവും അകറ്റാനുള്ള ഒരു ഉഗ്രൻ മാർഗ്ഗം !

ലോകത്ത് 85 തൊട്ട് 90 ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു അസുഖമാണ് മുഖക്കുരു. കൗമാരക്കാർക്ക് മാത്രമേ മുഖക്കുരു ഉണ്ടാവുകയുള്ളൂ എന്നൊരു മിഥ്യാധാരണ ഉണ്ട്. ചിലർക്ക് 40 വയസു വരെ മുഖക്കുരു ഉണ്ടാകും. ചില ഭക്ഷണം കഴിക്കുന്നതിലൂടെ മുഖക്കുരു ഉണ്ടാവും എന്ന തെറ്റിധാരണയും ഉണ്ട്. എന്നാൽ ശാസ്ത്രീയമായ പഠനങ്ങൾ പ്രകാരം ഗ്ലുക്കോസിന്റെ അളവ് വളരെ പെട്ടെന്ന് കൂട്ടുന്ന ഭക്ഷണം ആണ് മുഖക്കുരു കൂട്ടുന്നത്. അതിനാൽ മുഖക്കുരു ഉള്ള ആളുകൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ വൈറ്റ് ബ്രെഡ്, വെള്ള അരി, ബിസ്കറ്റ്, കുക്കീസ്, ഉരുളകിഴങ്ങ് എന്നിവയാണ്. മേക്കപ്പിട്ടാൽ മുഖക്കുരു ഉണ്ടാകും എന്ന് പറയുന്നതും ഒരു മിഥ്യാധാരണ മാത്രം ആണ്.

കൗമാരക്കാരിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് മുഖക്കുരു ഞെക്കി പൊട്ടിക്കുന്നത്. എന്നാൽ ഇതൊരിക്കലും ചെയ്യരുത്. കാരണം അത് പിന്നീട് ഒരിക്കലും മാറാത്ത ഒരു പാടോ കലയോ ആയി മാറും. പലരും ഇത് ഒരു പ്രായത്തിൽ വരുന്ന അവസ്ഥ ആയി കണ്ടു ചികിത്സിക്കാതെ വിടുന്നതാണ് പതിവ്. എന്നാൽ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മുഖത്ത് കലകളും പാടുകളും വന്നു വികൃതമാകാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ്. മുഖക്കുരു കാരണമുള്ള കലയും കുഴികളും മുഖത്തെ ഭംഗി ഇല്ലാതാക്കുന്നു. ഇത് അകറ്റാൻ ഉള്ള ചികിത്സാരീതിയാണ് ഡെർമബ്രെഷൻ. മുഖത്തിലൂടെ വളരെ വേഗത്തിൽ കറങ്ങുന്ന ഒരു ഡ്രിൽ ഉപയോഗിച്ച് മുഖത്തെ കുഴികളുടെ ആഴം കുറയ്ക്കാൻ സാധിക്കും.

മുഖത്തെ ചുളിവുകളും വരകളും എല്ലാം അകറ്റാൻ ബോട്ടോക്സ് എന്ന ചികിത്സാരീതി നിലവിൽ ഉണ്ട്. പേശികൾ കൂടുതൽ പ്രവർത്തിക്കുമ്പോൾ ആണ് ഇത്തരം ചുളിവുകൾ ഉണ്ടാവുന്നത്. അതിനാൽ ഒരു ടോക്സിൻ ആ പേശികളിലേക്ക് ഇൻജെക്ട ചെയ്യുന്നതിലൂടെ അതിന്റെ പ്രവർത്തനം നശിക്കുകയും അതോടെ ചുളിവുകൾ ഇല്ലാതാവുകയും ചെയ്യും. മുഖത്തെ കുഴികൾ ഇല്ലാതാക്കാനും, കവിൾ ഒട്ടിയത് ശരിയാക്കാനും സാധിക്കുന്ന ചികിത്സാരീതി ആണ് ഫില്ലർസ്. ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ട ആവശ്യം പോലും ഈ ചികിത്സാരീതികൾക്ക് ഇല്ല. വളരെ കുറച്ചു സമയം കൊണ്ട് തന്നെ അത്ഭുതകരമായ ഫലം ആണ് ഈ ചികിത്സാരീതികൾ നൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top