Movlog

Health

കൈമുട്ടിലെ കറുപ്പ് നിറം നമുക്ക് എളുപ്പം മാറ്റിയെടുക്കാം ! ഈ ടിപ്പ് ഒന്ന് ട്രൈ ചെയ്തു നോക്കു

മുഖ സൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും ആയി ഒരുപാട് പണം മുടക്കുന്ന ആളുകളുണ്ട്. വിപണിയിൽ പുതിയതായി വരുന്ന ഓരോ ക്രീമുകളും ലോഷനുകളും വാങ്ങി പരീക്ഷിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്.

കറുത്ത പാടുകളും മുഖക്കുരുവും ഒന്നുമില്ലാത്ത ഒരു ശരീരവും മുഖവും പലർക്കും ആത്മവിശ്വാസം നൽകാറുണ്ട്. വിരലുകളുടെയും നഖത്തിന്റെയും മുഖത്തെയും എല്ലാം ആരോഗ്യവും സൗന്ദര്യവും നോക്കുന്നവർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഇടമാണ് കൈമുട്ട്.

നല്ല പോലെ വെളുത്ത ശരീരം ഉള്ളവർക്ക് പോലും കൈമുട്ടുകൾക്ക് കറുപ്പുനിറം ബാധിച്ചിരിക്കുന്നത് കാണാം. ഒരുപാട് നേരം കൈമുട്ടു കുത്തി ഇരിക്കുന്നതാണ് ആ ഭാഗത്തെ ചർമം കൂടുതൽ കറുപ്പാകാൻ കാരണമാകുന്നത്.

പല ആളുകൾക്കും കൈമുട്ടിന് ഈ കറുപ്പു നിറം ഉണ്ടാവുന്നത് ഇഷ്ടമല്ല. കൈ മുട്ടിലെ കറുപ്പ് നിറം മാറ്റാൻ ഒരുപാട് പണം മുടക്കി ലോഷനുകളും ക്രീമുകളും വാങ്ങേണ്ടതില്ല. നിരന്തരം ഇത്തരം രാസപദാർത്ഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.

കൈ മുട്ടിലെ കറുപ്പ് നിറം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. പച്ചമഞ്ഞളും ചെറുനാരങ്ങാനീരും മുതിര പൊടിച്ചത് മോരും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് കൈമുട്ടിൽ നന്നായി തിരുമ്മുക.

പത്തുമിനിറ്റോളം ഇത് തേച്ചുപിടിപ്പിച്ച് പച്ചവെള്ളത്തിൽ കഴുകി കളയുന്നത് കറുപ്പ് നിറം മാറ്റാൻ സഹായിക്കും. പഞ്ചസാരയും ഒലിവ് ഓയിലും ചേർത്ത് ഒരു സ്ക്രബ് രൂപത്തിൽ ഈ ഭാഗത്ത് തേക്കുന്നത് കൈമുട്ടിന്റെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.

മഞ്ഞൾ, തേൻ, പാൽ എന്നിവ ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും കൈമുട്ടിലെ കറുപ്പകറ്റാൻ സഹായിക്കും. പുതിനയില അരച്ചത് കൈമുട്ടിൽ പുരട്ടിയാൽ കറുപ്പ് കുറയും. ഇതിനായി പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചെറുനാരങ്ങാനീരും ചേർത്ത് കൈമുട്ടിൽ പുരട്ടാം.

ഇത് കുറച്ചു സമയത്തിനു ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയേണ്ടതുണ്ട്. ഇതു കൂടാതെ സോഡയും പാലും ചേർത്ത് പുരട്ടുന്നതും കൈമുട്ടിലെ കറുപ്പ് നിറം അകറ്റാൻ നല്ലതാണ്.

വെളിച്ചെണ്ണയിൽ ചെറുനാരങ്ങാനീരും കലർത്തി പുരട്ടുന്നതും, കടലമാവും തൈരും കലർത്തി പുരട്ടുന്നതും എല്ലാം കൈ മുട്ടിലെ കറുപ്പ് നിറം മാറ്റാനുള്ള ചില മാർഗ്ഗങ്ങളാണ്. പലതരം ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒരു വസ്തുവാണ് കറ്റാർ വാഴ.

കറ്റാർവാഴ തേനിൽ കലർത്തി ഈ ഭാഗങ്ങളിൽ പുരട്ടുന്നത് കൈമുട്ടിലെ കറുപ്പ് അകറ്റാൻ സഹായിക്കും. കൈമുട്ടിലെ കറുപ്പ് പോലെ മിക്ക ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് കാൽപാദത്തിലെ വിള്ളലുകൾ.

പലയാളുകളും വിള്ളലുകൾ കാരണം കാൽപാദങ്ങൾ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതു കാണാം. കാൽപാദത്തിലെ വിള്ളലുകൾ മാറ്റുവാനായി കിടക്കുന്നതിനു മുമ്പ് കാൽ നന്നായി കഴുകി തുടച്ച് വെണ്ണയോ എണ്ണയോ പുരട്ടുന്നത് നല്ലതാണ്. കറിവേപ്പിലയും പച്ച മഞ്ഞളും സമം എടുത്ത് തൈരിൽ ചാലിച്ച് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ കാൽപ്പാദത്തിലെ വിള്ളലുകളും പാടുകളും എല്ലാം മാറി കാലുകൾ കൂടുതൽ സുന്ദരമാകും.

ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കുഴിനഖം. കുഴിനഖം മാറുവാൻ ആയി പച്ചമഞ്ഞൾ വേപ്പെണ്ണയിൽ ചേർത്ത് അരച്ച് നഖത്തിൽ പുരട്ടുന്നത് നല്ലതാണ്. ഇതുകൂടാതെ രക്ത ചന്ദനവും രാമച്ചവും പനിനീരിൽ അരച്ച് പുരട്ടുന്നതും കൈകാലുകളെ മൃദുലമാക്കാൻ സഹായിക്കും. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ മരുന്നുകൾക്കും ക്രീമുകൾക്കും ഓടുന്നതിനു മുമ്പ് നമ്മുടെ പ്രകൃതിയിലേക്ക് ഒന്ന് നോക്കുക. നമ്മുടെ പല അസുഖങ്ങൾക്ക് ഉള്ള മരുന്ന് നമ്മുടെ പ്രകൃതിയിൽ തന്നെ ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top