Movlog

Health

തലകറക്കം വരാതിരിക്കാനുള്ള ചില വ്യായാമങ്ങൾ.

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം വരാത്തവർ ആയി ആരുമുണ്ടാവില്ല. പല അസുഖങ്ങൾ കാരണവും, യാതൊരു കാരണവുമില്ലാതെയും തലകറക്കം ഉണ്ടായേക്കാം. ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്ന തലകറക്കത്തിന് ചികിത്സ കൂടാതെ ചില വ്യായാമങ്ങൾ കൊണ്ട് തന്നെ അകറ്റാൻ സാധിക്കും. പ്രായമായുള്ളവർ തലകറക്കം ഇല്ലെങ്കിലും ഈ വ്യായാമങ്ങൾ ചെയ്താൽ തലകറക്കം വരാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാം.

തലകറക്കം ഉണ്ടാവുമ്പോൾ എവിടെയെങ്കിലും ഇരുന്നു തല നേരെ വെച്ച് കണ്ണുകൾ ഇടതു വശത്തേക്കും വലതു വശത്തേക്കും ആയി മാറി മാറി നോക്കുക. ഇങ്ങനെ ഇരുപത് പ്രാവശ്യം ചെയ്തതിനു ശേഷം കണ്ണ് കൊണ്ട് മുകളിലേക്കും താഴേക്കും ആയി ഇരുപത് പ്രാവശ്യം നോക്കുക. പിന്നീട് കണ്ണ് ഇരു വശത്തെയും കോണിലേക്കും താഴേക്കുമായി ഇരുപത് തവണ നോക്കുക. കണ്ണ് കൊണ്ട് ദൂരെ ഉള്ള ഒരു വസ്തുവിനെ നോക്കി ഉടൻ തന്നെ അടുത്തുള്ള ഒരു വസ്തുവിലേക്ക് നോക്കുക. ഇതും ഇരുപത് തവണ ആയി ആവർത്തിക്കുക.

അടുത്തതായി ഷോൾഡറിന്റെ വ്യായാമങ്ങളാണ്. പത്തു പ്രാവശ്യമെങ്കിലും ഷോൾഡർ മുന്നോട്ട് ചലിപ്പിക്കുക.അതിനു ശേഷം പത്തു പ്രാവശ്യം ഷോൾഡർ പിന്നോട്ടേക്കും ചലിപ്പിക്കുക. തലകറക്കം ഉണ്ടാവുമ്പോൾ ചെയ്യാൻ ഉത്തമം ആയ ഒരു വ്യായാമം ആണ് ബോൾ കൊണ്ടുള്ള ഒന്ന് . തലയ്ക്കു മുകളിലൂടെ ബോൾ ഒരു കയ്യിൽ നിന്നും മറ്റേ കയ്യിലേക്ക് എറിഞ്ഞു പിടിക്കുക. കണ്ണ് കൊണ്ട് ബോളിനെ നോക്കുകയും വേണം. അങ്ങനെ ഇരുപത് തവണ ആവർത്തിക്കുക. ഇരുപത് തവണ ബോൾ താഴെയിട്ടു കുനിഞ്ഞെടുക്കുന്നതും മറ്റൊരു വ്യായാമമാണ്. പിന്നിൽ ഒരാളെ നിർത്തിയിട്ടു ബോൾ കൊടുക്കുന്നതും വാങ്ങിക്കുന്നതും ഫലപ്രദമായ ഒരു വ്യായാമമാണ്.

തലകറക്കം മാറാൻ ആയി നിന്ന് കൊണ്ട് ചെയ്യാവുന്ന വ്യായാമങ്ങളും ഉണ്ട്. കണ്ണ് തുറന്നു ഇരിക്കുകയും നിൽക്കുകയും ചെയ്യുക.അങ്ങനെ ഇരുപത് തവണ തുടർച്ചയായി ചെയ്യുക. ഇത് പോലെ കണ്ണടച്ച് ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നതും ഫലപ്രദമാണ്. ഇരുന്നു ചെയ്തിട്ടുള്ള കണ്ണിന്റെ വ്യായാമങ്ങൾ നിന്ന് ചെയ്യാവുന്നതുമാണ്. ഇതിനെല്ലാം പുറമെ പടികൾ കയറി ഇറങ്ങുന്നതും ഉചിതമായ ഒരു വ്യായാമം ആണ്. നാല് പടികൾ മുകളിലേക്ക് കയറി അത് പോലെ തന്നെ പിന്നോട്ടേക്ക് വരുന്നത് തലകറക്കം കുറയ്ക്കാനുള്ള ഒരു വ്യായാമം ആണ്. തലകറക്കം ഉള്ളവർ ഈ വ്യായാമങ്ങൾ ജീവിതചര്യ ആയി സ്വീകരിക്കുകയാണെങ്കിൽ അത്ഭുതകരമായ ഫലം ആണ് ഉണ്ടാവുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top