Movlog

Health

മരണത്തിനു കാരണമാവുന്ന തലവേദനയുടെ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

ഇന്നത്തെ ആളുകൾക്കിടയിൽ സർവസാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. ഏറ്റവും അധികം ആളുകൾ ചികിത്സ തേടി വരുന്ന ഒരു തലവേദന ആണിത്. ജീവിതശൈലികളിൽ വന്ന മാറ്റങ്ങൾ ആണ് ഇതിനു പ്രധാന കാരണം. ലാപ്ടോപ്പ്, മൊബൈൽ, ടാബ്‌ലറ്റുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്ക്രീൻ ടൈം കൂടിയപ്പോൾ മൈഗ്രെയ്ൻ പോലുള്ള അസുഖങ്ങൾ ആളുകളെ തേടിയെത്താൻ തുടങ്ങി. ശക്തമായ തലവേദനയും, തലച്ചോറിന്റെ ഒരു ഭാഗത്തായി വേദനയും,ശർദിയും ഉണ്ടാവുന്ന അവസ്ഥയാണ് ചെന്നിക്കുത്ത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഈ അസുഖം കൂടുതലും കണ്ടു വരുന്നത്.

രണ്ടു തരം തലവേദനകൾ ആണ് ഉള്ളത് -പ്രൈമറി തലവേദന, സെക്കണ്ടറി തലവേദന. പരിശോധിക്കുമ്പോൾ യാതൊരു കുഴപ്പങ്ങൾ ഇല്ലാതെയും സ്കാൻ ചെയ്യുമ്പോൾ ഉണ്ടെന്നു കണ്ടെത്തുന്നതാണ് പ്രൈമറി തലവേദന. തലച്ചോറിനകത്ത് മുഴയോ, ബ്ലീഡിങ്ങോ, കാരണം ഉണ്ടാവുന്ന തലവേദനകൾ ആണ് സെക്കണ്ടറി വിഭാഗത്തിൽപ്പെട്ടത്. സെക്കണ്ടറി വിഭാഗത്തിലുള്ള തലവേദനകൾ അപകടകാരികൾ ആയതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

യാതൊരു കാരണവും ഇല്ലാതെ പെട്ടെന്ന് വരുന്ന തലവേദനകൾ, ഉറക്കത്തിൽ നിന്നും ഞെട്ടി എണീപ്പിക്കുന്നത്ര തീവ്രതയുള്ള തലവേദന,രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യമായ തലവേദന, തലവേദനയുമായി ബന്ധപ്പെട്ട അപസ്മാരം, ബലക്കുറവ് ഉണ്ടാവുന്നത് ,തലവേദനയുമായി ബന്ധപ്പെട്ട് പനി , ശരീര ഭാരം കുറയുന്നത് എല്ലാം ശ്രദ്ധിക്കണം. ചിലപ്പോൾ അത് തലച്ചോറിനകത്തുള്ള ബ്ലീഡിങ് കാരണം ആവാം അല്ലെങ്കിൽ അത്തരം തലവേദനകൾ സെക്കണ്ടറി ആകാൻ സാദ്ധ്യതകൾ ഏറെയാണ്.

മൈഗ്രെയ്‌നിനു ഇത്ര തീവ്രമായ ലക്ഷണങ്ങളും അനന്തരഫലങ്ങളും ഉണ്ടാവില്ല. എങ്കിലും അസഹ്യമായ വേദന കാരണം അത് ദൈനംദിന ജീവിതത്തെ ബാധിക്കുന്നു. സാധാരണയായി തലയുടെ ഒരു വശത്ത് ആയിട്ടാണ് ചെന്നിക്കുത്തിന്റെ വേദന അനുഭവപ്പെടുക. ഓക്കാനം, ശർദി, ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥത, വെളിച്ചം ഉണ്ടാവുമ്പോൾ ബുദ്ധിമുട്ട് എന്നിവയെല്ലാം ചെന്നിക്കുത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്. ചില രോഗികൾക്ക് കണ്ണിലേക്ക് വെളിച്ചം വരുന്നത് പോലെ,കണ്ണിനു നിറം വരുന്നത് പോലെ,കാഴ്ച മങ്ങുന്നത്, തരിപ്പ് വരുന്നതു പോലെ ഒക്കെ തലവേദയ്ക്ക് മുമ്പ് അനുഭവപ്പെടാം.

അതിരാവിലെ വെയിൽ കൊള്ളുന്നത്, യാത്ര ചെയ്യുന്നത്, ഭക്ഷണം കഴിക്കാൻ താമസിക്കുമ്പോൾ, മധുരം അധികം കഴിക്കുമ്പോൾ എന്നിങ്ങനെയുള്ള അവസരങ്ങളിൽ ആണ് ആളുകൾക്ക് മൈഗ്രെയ്ൻ അനുഭവപ്പെടാറുള്ളത്. സ്‌ക്രീനിന്റെ അമിതമായ ഉപയോഗം ആണ് ഈ ഇടയെ ആയി മൈഗ്രെയ്ൻ കൂടി വരാനുള്ള പ്രധാന കാരണം. മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടെത്തി അത് ഒഴിവാക്കാൻ ശ്രമിക്കുന്നത് ആണ് അസുഖം വരാതിരിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top