Movlog

Health

മൗത്ത് അൾസറിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിക്കേണ്ട കാര്യങ്ങൾ.

വായിൽ പുണ്ണ് വരാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. ചിലപ്പോൾ അറിയാതെ കടിച്ചു പോയിട്ട് പുണ്ണ് വരുന്നതാവാം. എങ്കിലും ഒരു പുണ്ണ് വന്നാൽ അസഹനീയമായ വേദനയാണ് അനുഭവപ്പെടുന്നത്. വേദനയ്ക്ക് പുറമെ സംസാരിക്കാനും, ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയും ആകും. ഒരേ സമയം ഒന്നിലേറെ പുണ്ണുകളും ഉണ്ടാവാം. മൂന്നു ദിവസം മുതൽ 2 ആഴ്ചയ്ക്കുള്ളിൽ ഈ പുണ്ണുകൾ കരിഞ്ഞു പോകും. ജനസംഘ്യയുടെ 20 -50 ശതമാനം ആളുകളെ ബാധിക്കുന്ന ഒരു അസുഖം ആണിത്. മാനസിക സമ്മർദം, ഉറക്കമില്ലായ്മ,പല്ലു കൊണ്ടോ ബ്രഷ് കൊണ്ടോ തട്ടുന്നത്, അണുബാധ, ചില മരുന്നുകൾ കഴിക്കുന്നത്, ചില ഭക്ഷണപദാർത്ഥങ്ങൾ എന്നീ കാരണങ്ങൾ കൊണ്ട് വായിൽ പുണ്ണ് ഉണ്ടാകാം. വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകളാണ് പുണ്ണ്.

തുടർച്ചയായി മൗത്ത് അൾസർ വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വൈറ്റമിൻ ഡെഫിഷ്യൻസി ഉള്ളവർക്കാണ് സാധാരണയായി ഈ അസുഖം ആവർത്തിച്ചു കണ്ടു വരുന്നത്. വൈറ്റമിൻ ബി 12 , മിനറൽസ്, അയേൺ, ഫോളിക് ആസിഡ് എന്നീ ഘടകങ്ങളുടെ കുറവ് മൗത്ത് അൾസറിനുള്ള സാദ്ധ്യതകൾ കൂട്ടുന്നു. പേരയില, തൈര്, തേൻ തുടങ്ങിയ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ഉപയോഗിച്ച് പുണ്ണ് അകറ്റുന്നവരുണ്ട്. എന്നാൽ ഇതെല്ലം ചെയ്തിട്ടും ആവർത്തിച്ചു വരുന്ന പുണ്ണുകളെ ശ്രദ്ധിക്കേണ്ടതുണ്ട്.

വയറ്റിലുള്ള പ്രശ്നങ്ങൾ കാരണമാണ് വായിൽ പുണ്ണുകൾ ഉണ്ടാവുന്നത്. കുടലിന്റെ ഭാഗത്ത് ഉള്ള നല്ല ബാക്ടീരിയകളുടെ കുറവ് കാരണം ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യേണ്ട വിറ്റാമിൻസ് മുഴുവൻ ലഭിക്കാതെ വരുന്നു. അതിനാൽ എത്ര ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ചാലും പിന്നെയും അൾസർ വന്നു കൊണ്ടിരിക്കും. കുടലിൽ ഫൻഗൽ ഇൻഫെക്ഷൻ ഉള്ളവർക്കും മൗത്ത് അൾസർ ഒരു പതിവാണ്. ഭക്ഷണരീതികളിൽ ഉള്ള പ്രശ്നങ്ങൾ ആണ് കുടലിന്റെ ആരോഗ്യത്തെ ദോഷമായി
ബാധിക്കുന്നത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തത്, തുടർച്ചയായി പ്രോസസ്‌ഡ്‌ ആഹാരങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നത്, ഹൈ കാലറി അടങ്ങിയ ഭക്ഷണം കഴിക്കുന്നവരിലാണ് കുടൽ സംബന്ധമായ അസുഖങ്ങൾ കണ്ടു വരുന്നത്. കുടൽ സംബന്ധമായ ഈ രോഗങ്ങൾ ചികിത്സിച്ചു മാറ്റിയാൽ തന്നെ ക്രമേണ മൗത്ത് അൾസറും ഭേദപ്പെടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top