Movlog

Health

ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്

തലയ്ക്കകത്ത് ഉണ്ടാവുന്ന മുഴകളാണ് ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്. 50 ശതമാനം രോഗികളിലും തലവേദനയാണ് ഇതിന്റെ ആദ്യലക്ഷണം. തലവേദനകൾ വരാത്ത മനുഷ്യർ ഉണ്ടാവില്ല. എന്നാൽ ബ്രെയിൻ ട്യൂമർ കാരണമുള്ള തലവേദന പ്രധാനമായും ഉറങ്ങി എണീക്കുമ്പോൾ ആണ് ഉണ്ടാവാറ്. ഈ തലവേദനയ്ക്ക് ഒപ്പം ഓക്കാനം ഉണ്ടാകും. ഇതിനെത്തുടർന്ന് ശർദ്ദിച്ചാൽ ആശ്വാസം കിട്ടുന്ന തരത്തിലുള്ള വേദനകളാണ് ബ്രെയിൻ ട്യൂമറിന്റെ പ്രത്യേകത. തലവേദനയ്ക്ക് ഒപ്പം അപസ്മാരം വരുന്നത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. ചിലർക്ക് ഏതെങ്കിലും അവയവത്തിന് ബലക്ഷയം വരുന്നതുപോലെ തോന്നും. ഇതും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാണ്.

ബ്രെയിൻ ട്യൂമറിന്റെ ഉത്ഭവസ്ഥാനം അനുസരിച്ചായിരിക്കും അതിന്റെ ലക്ഷണം ശരീരത്തിൽ കാണിക്കുക. ബ്രെയിൻ ട്യൂമർ ഉണ്ടോ എന്ന് തിരിച്ചറിയാൻ ഒരു ബ്ലഡ് ടെസ്റ്റ് പോലുമില്ല. സ്കാനിങ് വഴി മാത്രമാണ് ഈ അസുഖം കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഇതിനായി ലഭ്യമായിട്ടുള്ള രണ്ടു സ്കാനിങ് ആണ് സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവ. എം ആർ ഐ സ്കാനിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒരു അസുഖമാണ് ഇത് എങ്കിലും കുട്ടികളിലും 50 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്.

ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിന് കാരണം ഇന്നും അജ്ഞാതമാണ്. ജനിതക പാരമ്പര്യം ഉള്ള ഒരു അസുഖം അല്ല ബ്രെയിൻ ട്യൂമർ. എങ്കിലും അഞ്ചു ശതമാനം ആളുകളിൽ പാരമ്പര്യത്തിലൂടെ അസുഖം കണ്ടുവരാറുണ്ട്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ബ്രെയിൻ ട്യൂമർ ഉണ്ടാകുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കാരണം ബ്രെയിൻ ട്യൂമർ ഉണ്ടാകുമെന്നത് ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സർജറി ചെയ്യുക എന്നതാണ് ബ്രെയിൻ ട്യൂമറിനുള്ള ചികിത്സ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top