Movlog

Health

പെൽവിക് പേശികളുടെ ബലക്ഷയം കാരണം ഉണ്ടാവുന്ന ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

പെൽവിക് പേശികൾ ചേർന്നാണ് യൂട്രസിനെ അതിന്റെ സ്ഥാനത്ത് പിടിച്ചു നിർത്തുന്നത്. പ്രായാധിക്യം, ഹോർമോൺ വ്യതിയാനം,വയറിനുള്ളിൽ മുഴകൾ, രക്തയോട്ടം കുറയുക എന്നീ കാരണങ്ങൾ കൊണ്ട് ഈ ഘടനയിൽ മാറ്റം വരുമ്പോൾ ആണ് യൂട്രസ്സ് താഴേക്ക് ഇറങ്ങി വരുന്നത്. ഈ അവസ്ഥയെ ആണ് യൂട്രസ്സ് പ്രൊലാപ്‌സ് എന്ന് വിളിക്കുന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്. ഈ അവസ്ഥയിൽ പലപ്പോഴും ഒരു മാംസഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നതായി അനുഭവപ്പെടുകയും മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്നു.

സ്ത്രീകളിൽ അമ്പതു ശതമാനം പേർക്കെങ്കിലും ചെറിയ രീതിയിൽ ഈ അവസ്ഥ ഉണ്ടാകും. എന്നാൽ ഇവരിൽ 20 ശതമാനം സ്ത്രീകൾക്ക് മാത്രമേ പുറത്തേക്ക് ലക്ഷണം പ്രകടമാവുകയുള്ളൂ.എത്രയേറെ യൂട്രസ്സ് താഴുന്നു എന്നത് അനുസരിച്ചിരിക്കും അസുഖത്തിന്റെ തീവ്രത നിശ്ചയിക്കുന്നത്. യൂറ്ററിൻ പ്രൊലാപ്‌സ് വരാതിരിക്കാൻ ആയി സ്ത്രീകൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അമിതവണ്ണം ഉള്ള സ്ത്രീകൾ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വന്നു ഭാരം കുറയ്ക്കുക. ഭക്ഷണരീതികൾ നിയന്ത്രിച്ചും കൃത്യമായ വ്യയാമം ചെയ്യുന്നതിലൂടെ ഈ അസുഖം ഉണ്ടാവുന്നത് തടയാൻ സാധിക്കും. അബ്‌ഡോമിനൽ വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ യൂട്രസ്സ്ന്റെ ആരോഗ്യം മെച്ചപ്പെടുന്നു.

പ്രൊലാപ്‌സിന്റെ തീവ്രത കൂടുതൽ ആണെങ്കിൽ സർജറി ചെയ്യുക എന്നല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. പ്രായമായ സ്ത്രീകളിൽ , കുട്ടികൾ ആയി ഭാവിയിൽ ഗർഭം ധരിക്കേണ്ട ആവശ്യമില്ലാത്തവർക്കും യൂട്രസ്സ് നീക്കം ചെയ്യുന്ന ഹിസ്റ്ററക്ടമി സർജറി ആണ് ചെയ്യുക. എന്നാൽ വിവാഹം കഴിക്കാത്ത അല്ലെങ്കിൽ വിവാഹിതയായ ചെറുപ്പക്കാരികളിൽ പെസറി എന്ന ഉപകരണം ഉപയോഗിക്കുകയാണ് പതിവ്. സർജറിക്ക്‌ ശേഷവും പ്രൊലാപ്‌സ് തിരിച്ചുവരാനുള്ള സാദ്ധ്യതകൾ ഉണ്ട്. കാരണം പെൽവിക് പേശികളുടെ ശക്തി പ്രായം കൂടുംതോറും കുറയുന്നത് പ്രൊലാപ്‌സ് ഉണ്ടാകുവാനുള്ള സാധ്യത കൂട്ടുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top