Movlog

Kerala

വ്യാജ പ്രൊഫൈൽ ചിത്രം പ്രദർശിപ്പിച്ച് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ്

സോഷ്യൽ മീഡിയയിലൂടെ ഉള്ള നിരവധി തട്ടിപ്പുകളെ കുറിച്ച് ദിവസേന നമ്മൾ മാധ്യമങ്ങളിലൂടെ അറിയുന്നു. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പെൺകുട്ടികളെ ചതിക്കുഴിയിൽ അകപ്പെടുത്തുന്ന, ഹണി ട്രാപ് പോലുള്ള സൊധ്യം മീഡിയ തട്ടിപ്പിലൂടെ പുരുഷന്മാരെയും കെണിയിൽ വീഴ്‌ത്തുന്ന എത്രയോ വാർത്തകൾ നമ്മൾ കേൾക്കുന്നു. ഓൺലൈൻ പഠനം ആരംഭിച്ചതോടെ ഇന്ന് ചെറിയ കുട്ടികൾ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ്.

പ്രായത്തിന്റെ പക്വത ഇല്ലായ്മ കാരണം സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽ പലപ്പോഴും കുട്ടികൾ അകപ്പെടുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് സോഷ്യൽ മീഡിയേ കുറിച്ചും അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കെണികളെ കുറിച്ചും നമ്മൾ കുട്ടികളെ ബോധവാന്മാർ ആക്കേണ്ടതുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിക്കുന്നത് മുതൽ കപട പ്രണയം നടിച്ച് വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എത്രയോ ക്രൂരകൃത്യങ്ങൾ ആണ് സോഷ്യൽ മീഡിയയെ ചുറ്റിപ്പറ്റി നടക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ഫോണിൽ വിളിച്ചു വരുത്തി കാറിൽ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരിൽ ആണ് സംഭവം നടന്നത്. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം (32)നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 10 മണിക്കായിരുന്നു സംഭവം നടന്നത്.

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും അടുപ്പം ഭാവിച്ച് വിളിച്ചുവരുത്തുകയും ആയിരുന്നു ശ്യാം. എന്നാൽ നേരിട്ട് കണ്ടപ്പോൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഉള്ള ആളല്ല എന്ന് പെൺകുട്ടിക്ക് മനസ്സിലായത്. ഇതോടെ കാറിനുള്ളിൽ നിന്നും പെൺകുട്ടി ബഹളം വെക്കുകയായിരുന്നു. എന്നാൽ ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് ഫോൺ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങി.

വെഞ്ഞാറമൂട് ഭാഗത്തെത്തിയപ്പോൾ പ്രതി പെൺകുട്ടിയെ ഇറക്കിവിടുകയായിരുന്നു. കിളിമാനൂർ എസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത് കെ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആയിരുന്നു യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

പതിനേഴുകാരിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി അവളെ നേരിട്ട് കാണാൻ ഉള്ള അവസരം ഉണ്ടാക്കി തട്ടി കൊണ്ടു പോവുകയായിരുന്നു. എന്നാൽ താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബഹളം വെക്കുകയായിരുന്നു. സംഭവത്തിനു ശേഷം പെൺകുട്ടിയും രക്ഷിതാക്കളും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാം അറസ്റ്റിലായത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top