Movlog

Movie Express

ലാലേട്ടന്റെ ആ മോശ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ശ്വേത മേനോൻ !

1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് എന്ന പട്ടം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ താരമാണ് ശ്വേത മേനോൻ. സുസ്മിതാസെൻ, ഐശ്വര്യ റായ് എന്നിവർ മത്സരിച്ചിരുന്ന മിസ് ഇന്ത്യ മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നതും ശ്വേത മേനോൻ ആയിരുന്നു. മലപ്പുറം സ്വദേശിയായ ശ്വേത മേനോൻ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകൾക്ക് പുറമേ ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു.

“അനശ്വരം” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്വേത, “അശോക”, “കോർപ്പറേറ്റ്”, “മഖ്ബൂൽ ” എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് 2006ലായിരുന്നു മലയാളത്തിലേക്ക് തിരിച്ചു വന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലെ ചീരു എന്ന കഥാപാത്രം ശ്വേതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറി.

ആഷിക് അബു സംവിധാനം ചെയ്ത “സോൾട്ട് ആൻഡ് പെപ്പർ” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു ശ്വേത. “വെറുതെ അല്ല ഭാര്യ” എന്ന ജനപ്രിയ ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ഇതിനുപുറമേ ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു ശ്വേത. ശ്വേതയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത്.

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിലും മോഡലിംഗിലും വിജയിച്ചുവെങ്കിലും താരത്തിന്റെ ആദ്യവിവാഹം പരാജയമായിരുന്നു. ബോബി ഭോസ്ലെയെ ആണ് ശ്വേത വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം വേണ്ടെന്നു വെച്ച ശ്വേത പിന്നീട് ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുകയായിരുന്നു. 2012ൽ ഇവർക്ക് ഒരു മകൾ പിറന്നു.

മകളുടെ പ്രസവം ബ്ലെസി സംവിധാനം ചെയ്ത “കളിമണ്ണ്” എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ കാണിച്ചത് ഏറെ വിവാദമായിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു ശ്വേതയെ തേടിയെത്തിയത്. കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് ശ്വേത മുന്നോട്ടു വരാറുണ്ട്. ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനെയും പോലെയാണെന്നും താരം പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും നടിമാർ പ്രത്യക്ഷപ്പെടുമ്പോൾ ശ്വേതാമേനോൻ സിനിമയിൽ സജീവമാവുകയായിരുന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ശ്വേത, മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ലാലേട്ടന് ഒപ്പം അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിനെ കുറിച്ചുള്ള നല്ല കാര്യങ്ങൾ മാത്രമേ പറയാൻ ഉണ്ടാകൂ. എന്നാൽ ലാലേട്ടനെ കുറിച്ച് ഒരു മോശമായ അനുഭവം പങ്കു വെക്കുകയാണ് ശ്വേത. “പരദേശി” എന്ന സിനിമയിലെ ചിത്രീകരണത്തിനിടയിൽ ആണ് ശ്വേതയ്ക്ക് മോശമായ ഒരു അനുഭവം ഉണ്ടായത്.

ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഡയറ്റിങ്ങിൽ ആയിരുന്നു ശ്വേത. ഡയറ്റ് ചെയ്യുമ്പോൾ ലാലേട്ടനൊപ്പം അഭിനയിച്ചാൽ ഉള്ള വണ്ണത്തിന്റെ ഇരട്ടി ആകും എന്ന് ശ്വേത പങ്കു വെച്ചു. അത്രമാത്രം ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരാൾ ആണ് ലാലേട്ടൻ. ഇതാണ് ലാലേട്ടനിൽ ശ്വേതാ കണ്ട മോശ കാര്യം എന്ന് താരം രസകരമായി പറയുന്നു. പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് മോഹൻലാലിന്. ഇടയ്ക്ക് മോഹൻലാൽ പാചകം ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. താൻ എന്ത് പാകം ചെയ്‌താലും അത് നന്നായി വരാറുണ്ട് എന്ന് ലാലേട്ടനും മുമ്പ് പറഞ്ഞിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top