Movlog

Kerala

കൈ കൂപ്പിയ തന്നെ ചീത്ത വിളിച്ചവർക്ക് പോസ്റ്റ് തിരുത്തി മറുപടി നൽകി ഷോൺ ജോർജ് – നടുവിരൽ നമസ്ക്കാരം

അടുത്തിടെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ വ്യാപകമായ പ്രതിഷേധവും വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. 30 ദിവസം നീണ്ട വ്രതാനുഷ്ടാനത്തിന്റെ നിറവിൽ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ എന്ന് പി സി ജോർജ് ഫേസ്ബുക്കിലൂടെ കുറിച്ചു.

എന്നാൽ ഇതിന്റെ കീഴിലും രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകൾ ആയി എത്തുന്നത്. ഹിന്ദു മഹാസമ്മേളനത്തിന് മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുമ്പോൾ മുസ്ലിം സമുദായത്തിനെതിരെ കടുത്ത വിദ്വേഷം ആയിരുന്നു പിസി ജോർജ് പ്രസംഗത്തിലൂടെ പരാമർശിച്ചത്. ഹോട്ടൽ വ്യവസായം നടത്തുന്ന മുസ്ലീങ്ങൾ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളിൽ കലർത്തുന്നുണ്ടെന്ന് പിസി ജോർജ് പരാമർശിച്ചു.

ഇത്തരം ആളുകൾ മുസ്ലിം ജനസംഖ്യ വർധിപ്പിച്ചു മുസ്ലിം രാജ്യം ആക്കാൻ ശ്രമിക്കുകയാണെന്ന് ആയിരുന്നു പിസി ജോർജിന്റെ പരാമർശം. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ആയിരുന്നു പി സി ജോർജ്ജിനെതിരെ ഉയർന്നത്. സംഭവത്തിൽ പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനു ശേഷം ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പിസി ജോർജ് തന്റെ നിലപാട് വ്യക്തമാക്കി.

പിസി ജോർജിന് എതിരെയുള്ള പ്രതിഷേധമുയർന്നപ്പോൾ കൈകൂപ്പി മകൻ ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അച്ഛന്റെ പരാമർശങ്ങളിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ആയിരുന്നു ഷോൺ ജോർജ് പങ്കുവെച്ചത്. ഇത് ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ആ കുറിപ്പ് തിരുത്തി ഷോൺ രംഗത്തെത്തുകയാണ്. ഞാൻ ഇപ്പോൾ ആ കുറുപ്പ് തിരുത്തുകയാണ് എന്ന് ഷോൺ ജോർജ് പങ്കു വെച്ചു.

കൈകൂപ്പിയ തന്നെ ചീത്ത വിളിച്ചവർക്ക് വേണ്ടി കുറിപ്പ് ഒന്ന് എഡിറ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് നടുവിരൽ ഉയർത്തിക്കാട്ടിയുള്ള ഇമോജി ആണ് ഇത്തവണ ഷോൺ പങ്കുവെച്ചത്. പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു, കൈകൂപ്പിയ എന്നെ ഈ റംസാൻ മാസത്തിൽ ചീത്തവിളിച്ചവർക്കായി മാത്രം എന്ന് കുറിച്ചുകൊണ്ട് നടുവിരൽ ഉയർത്തിയ ഇമോജി പങ്കുവെച്ചിരിക്കുകയാണ് ഷോൺ ജോർജ്. ഹിന്ദു മഹാ പരിഷിത്ത് തിരുവനന്തപുരത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു പിസി ജോർജിന്റെ വിവാദ പ്രസംഗം നടന്നത്.

ലൗജിഹാദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മുസ്ലീങ്ങളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ ഉപയോഗിച്ച് ചായയിൽ ഒരു മിശ്രിതം ചേർത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പിസി ജോർജ് പരാമർശിച്ചു. തന്റെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പിസി ജോർജ് രംഗത്തെത്തിയിരുന്നു. മുസ്ലിം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റ് എന്നും മതസൗഹാർദത്തിന് വിരുദ്ധമായി ഒന്നും പ്രസംഗിച്ചിരുന്നില്ല എന്നും പി സി ജോർജ് അവകാശപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top