Movlog

Film News

ഷംനയുടെ അറബിക് കുത്ത് വൈറൽ – പിന്നാലെ വിമർശനം

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി ഇന്ന് തെന്നിത്യൻ സിനിമയിലെ തിരക്കേറിയ നായിക ആയി മാറിയിരിക്കുകയാണ് ഷംന കാസിം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “സൂപ്പർ ഡാൻസർ” എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം ആണ് ഷംന കാസിം. “മഞ്ഞു പോലൊരു പെൺകുട്ടി ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച ഷംനയ്ക്ക് മലയാള സിനിമയിൽ വേണ്ടത്ര മികച്ച വേഷങ്ങൾ ലഭിച്ചിരുന്നില്ല.

മലയാളത്തിൽ നിന്നും മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് താരം ചുവട് വെച്ചു. ഇതോടെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള താരമായി മാറി ഷംന കാസിം. കാർത്തിക് നരേന്റെ “പ്രൊജക്റ്റ് അഗ്നി” യിൽ ശ്രദ്ധേയമായ വേഷമായിരുന്നു താരത്തിന്. ഒമ്പത് ഭാഗങ്ങൾ ഉള്ള ഒരു വെബ് സീരീസ് ആയിരുന്നു ഇത്. കങ്കണ റണ്ണൗട്ട് നായികയായ “തലൈവി” എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഷംന കാസിം അവതരിപ്പിച്ചത്.

ജയലളിതയുടെ കഥ പറയുന്ന ചിത്രത്തിൽ ജയലളിതയുടെ തോഴി ആയ ശശികലയുടെ വേഷമാണ് ഷംന കാസിം അവതരിപ്പിച്ചത്. ഷംനയോട് വിവാഹ അഭ്യർത്ഥന നടത്തി പണം തട്ടാൻ ശ്രമിച്ച വാർത്തകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു സിനിമ താരം ആയ ഷംനയ്ക്ക് ഇത് പോലൊരു അവസ്ഥ ആണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താകും എന്ന് മലയാളികൾ ഭയന്നു. മറ്റൊരാളുടെ ഫോട്ടോ നൽകി ഷംനയോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു ആറ് യുവാക്കൾ അടങ്ങുന്ന സംഘം.

ഇതിന്റെ പേരിൽ ഷംനയുടെ വീട്ടിൽ എത്തി ദൃശ്യങ്ങൾ പകർത്തിയ ഇവർ പിന്നീട് ഷംനയെ ഭീഷണിപ്പെടുത്തുകയും പണം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ ലോകം മുഴുവൻ ഏറ്റെടുത്ത ദളപതി വിജയുടെ അറബിക് കുത്ത് എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ഷംന കാസിമിന്റെ വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാവുന്നത്.

ദിലീപ് കുമാർ സംവിധാനം ചെയ്‌ത്‌ വിജയ് നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. അനിരുദ്ധ് രവിചന്ദർ, ജോനിത ഗാന്ധി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് കിടിലൻ നൃത്തചുവടുകളുമായി ആയിട്ടാണ് ദളപതി വിജയും പൂജയും എത്തിയത്. തമിഴ് നടൻ ശിവകാർത്തികേയൻ ആണ് വരികളുടെ രചന നിർവഹിച്ചത്. ഈണം നൽകിയത് അനിരുദ്ധ് രവിചന്ദർ തന്നെയാണ്. അറബിക് സ്റ്റൈൽ വരികൾക്ക് തമിഴ് ബീറ്റ്‌സ് കലർത്തിയാണ് ഗാനം ഒരുക്കിയത്.

ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയ ഉടൻ തന്നെ വൈറൽ ആയിരുന്നു. വിജയുടെ ചില നൃത്തരംഗങ്ങൾ കൂടി ഉൾപ്പെടുത്തിയതിനാൽ സംഭവം ട്രെൻഡിങ് ആയി മാറി. ഒരുപാട് ആളുകൾ ആയിരുന്നു ഈ ഗാനത്തിന് റീൽസുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി താരങ്ങളും ആരാധകരും അറബി കുത്തി ഗാനത്തിന് ഡാൻസ് പെർഫോമൻസുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഷംന കാസിം ആണ് അറബി കുത്തിന് നൃത്തച്ചുവടുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഒഴിവു സമയത്ത് കാരവനിൽ വെച്ച് ഈ ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ഷംന. ഷംനയുടെ വീഡിയോ ഇതിനോടകം തരംഗമായി കഴിഞ്ഞു. കറുത്ത വസ്ത്രങ്ങളിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകൻ. ഷംന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കു വെച്ചത്. നിരവധിപേരാണ് താരത്തിന്റെ വീഡിയോയ്ക്ക് ലൈക്കും കമന്റുമിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top