Movlog

Faith

നിവിൻ പോളിയുടെ പ്രധാന സഹായിയും മേക്കപ്പ് മാനും ആയ ഷാബു പുൽപ്പള്ളിക്ക് ആദരാഞ്ജലികൾ

നിവിൻ പോളിയുടെ പ്രധാന സഹായിയും മേക്കപ്പ് മാനും ആയ ഷാബു പുൽപ്പള്ളിക്ക് ആദരാഞ്ജലികൾ നേർന്ന് പ്രമുഖ താരങ്ങൾ . മലയാളികളുടെ പ്രിയ താരമായ നിവിൻ പോളിയുടെ മേക്കപ്പ്മാനും പ്രധാന സഹായിയുമായ ഷാബു പുൽപ്പള്ളിക്ക് അപകട മരണം സംഭവിച്ചതായി ആണ് പുറത്ത് വരുന്ന വിവരം. മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. നിവിൻ പോളിയുടെ കൂടെ ഏകദേശം പത്ത് വർഷത്തോളം ആയി ഷാബു എന്നാണ് റിപോർട്ടുകൾ പറയുന്നത്. സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങയാണ്. ” വിശ്വസിക്കാകുന്നില്ല ഈ വേർപാട് 😞 ” .

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top