Movlog

Movie Express

രഹസ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി സീരിയൽ താരം അനുശ്രീ

” ഓമനത്തിങ്കൽ പക്ഷി “എന്ന പരമ്പരയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് അനുശ്രീ. ഈ പരമ്പരയിൽ അനുശ്രീ അവതരിപ്പിച്ച ജിത്തു മോൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താഴം “ഏഴ് രാത്രികൾ” എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലംവരവായി” എന്ന പരമ്പരയിൽ ആണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

തൃശ്ശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ച് അധികം ആരെയുമറിയിക്കാതെയുള്ള ഒരു രഹസ്യ വിവാഹമായിരുന്നു അനുശ്രീയുടേത്. “എന്റെ മാതാവ്” എന്ന പരമ്പരയിലെ ക്യാമറാമാൻ വിഷ്ണു സന്തോഷിനെ ആണ് അനുശ്രീ വിവാഹം കഴിച്ചത്. വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം. തന്റെ വീട്ടിലെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ലളിതവും രഹസ്യവുമായ വിവാഹം നടത്തിയതെന്ന് അനുശ്രീ പറയുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാഹ കാര്യം എല്ലാവരും അറിയുന്നത്.

അഞ്ചുവർഷം മുമ്പാണ് അനുശ്രീ വിഷ്ണുവിനെ പരിചയപ്പെടുന്നത്. അന്ന് ആരംഭിച്ച സൗഹൃദം പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം പ്രണയത്തിലാവുകയായിരുന്നു. വീട്ടിലുള്ളവരെ അറിയിച്ചിട്ടാണ് അദ്ദേഹത്തിനൊപ്പം ഇറങ്ങിപ്പോയത് എന്ന് താരം പറയുന്നു. “ചിന്താവിഷ്ടയായ സീത” എന്ന പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ആദ്യം വിഷ്ണുവിനെ പരിചയപ്പെടുന്നത്. ആ പരമ്പരയുടെ സെറ്റിൽ വച്ചു തന്നെ വിഷ്ണു അനുശ്രീയെ പ്രൊപ്പോസ് ചെയ്തിരുന്നുവെങ്കിലും താരം മറുപടി നൽകിയിരുന്നില്ല. പിന്നീട് മൂന്നുവർഷം കഴിഞ്ഞ് “അരയന്നങ്ങളുടെ വീട്” എന്ന പരമ്പരയുടെ ലൊക്കേഷനിലാണ് വീണ്ടും കണ്ടത്. അവിടെ വെച്ച് ആരംഭിച്ച സൗഹൃദമാണ് അവർ പോലുമറിയാതെ പ്രണയത്തിലേക്ക് എത്തിയത് .

കൂടുതൽ അന്യോന്യം അറിഞ്ഞപ്പോൾ ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം മുതലേ ഈ പ്രണയം അനുശ്രീയുടെ വീട്ടിൽ പ്രശ്നമായിരുന്നു. പ്രണയത്തിലായി ഉടൻ തന്നെ ഇവർ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അനുശ്രീയുടെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. ഈ പരമ്പരയുടെ ഷൂട്ടിങ് കഴിഞ്ഞാൽ ഈ പ്രണയം അവസാനിക്കും എന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ ഒരു വർഷത്തോളം പരസ്പരം സംസാരിക്കാതെ കാത്തിരുന്നെങ്കിലും അനുശ്രീയുടെ വീട്ടിലെ എതിർപ്പു തുടർന്നു. വേറെ കല്യാണം ആലോചിക്കാൻ തുടങ്ങിയെങ്കിലും വിഷ്ണുവിനൊപ്പം ജീവിക്കാൻ അനുശ്രീ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് വീട്ടിൽ അറിയിച്ചിട്ട് വിഷ്ണുവിനെ വിവാഹം കഴിക്കാനായി ഇറങ്ങിപ്പോയത്. തന്നെ ആകർഷിച്ചത് വിഷ്ണുവിന്റെ സ്വഭാവവും,ചിന്തയുമാണ് എന്നും ഒരിക്കലും വിഷ്ണുവിന്റെ പണം, സ്റ്റാറ്റസ്, സമ്പാദ്യം, ജോലി ഒന്നും നോക്കിയില്ല എന്നും താരം വ്യക്തമാക്കി. പുതിയൊരു വീട് എടുത്ത് താമസിക്കുകയാണ് നവദമ്പതികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top