Movlog

Movie Express

ശിവാഞ്ജലിയുടെ കെമിസ്ട്രിക്ക് കാരണം അതാണ്, രണ്ടാളും അടിയിലാണ് ഇപ്പോള്‍, തുറന്നുപറച്ചിലുമായി ഗോപിക

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡി ശിവൻജലിയെ കുറിച്ച് തുറന്നു പറച്ചിലുമായി ഗോപിക – മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ഗോപികയും കീർത്തനയും. ബാലതാരങ്ങളായി സിനിമയിൽ എത്തിയ ഇരുവരും വർഷങ്ങൾക്കുശേഷം മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. “കബനി” എന്ന പരമ്പരയിലൂടെയാണ് ഗോപികയും കീർത്തനയും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. സഹോദരികൾ ഒരുമിച്ചായിരുന്നു ഈ പരമ്പരയിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ “സാന്ത്വനം” എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഗോപിക.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം” എന്ന പരമ്പരയിലെ ശിവന്റെ ഭാര്യയായ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിക്കുന്നത്. സജിൻ ആണ് ശിവനായി എത്തുന്നത്. ഗോപികയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഭാര്യയും ഭർത്താവും ആണെങ്കിലും പോരു കോഴികളെ പോലെ പൊരുതുന്നവരാണ് ശിവനും അഞ്ജലിയും. ഒരുപാട് ഫാൻ പേജുകൾ ആണ് ശിവാഞ്ജലിക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. ശിവാഞ്ജലിയെ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് ഗോപിക പറയുന്നു . “ബാലേട്ടൻ” എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചിരുന്ന ഗോപിക പിന്നീട് അഭിനയരംഗത്ത് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറുകയായിരുന്ന ഗോപിക ഒരു ഡോക്ടറാണ്. അതിനിടയിലാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയിൽ നിന്നുള്ള അവസരം താരത്തെ തേടിയെത്തുന്നത്. അങ്ങനെ
വീണ്ടും അഭിനയത്തിലേക്ക് ഗോപിക എത്തുകയായിരുന്നു ..

തമിഴ് പരമ്പരയായ “പാണ്ഡ്യൻ സ്റ്റോഴ്സ് “ന്റെ മലയാളം പതിപ്പാണ് “സാന്ത്വനം “. തമിഴിലെ മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും അത് അനുകരിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഗോപിക പറയുന്നു. സ്വന്തമായ രീതിയിൽ തന്നെയാണ് അഞ്ജലിയെ അവതരിപ്പിക്കുന്നതെന്നും ഗോപിക കൂട്ടിച്ചേർത്തു. “സാന്ത്വനം” ലൊക്കേഷനിൽ ആദ്യം എത്തിയപ്പോൾ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് പെട്ടെന്ന് തന്നെ എല്ലാവരുമായി ഗോപിക കൂട്ടായി. പരമ്പരയിൽ അമ്മയായി അഭിനയിക്കുന്ന ദിവ്യ ചേച്ചിയും അച്ഛനായെത്തുന്ന യതി അങ്കിളും എല്ലാം ഒരുപാട് പിന്തുണയും സ്നേഹവും നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു . നമ്മുടെ ഭാഗത്തുനിന്ന് തെറ്റ് ഉണ്ടായാലും വഴക്ക് പറയാത്ത ഒരു സംവിധായകനാണ് ആദിത്യൻ സാർ എന്നും ഗോപിക വെളിപ്പെടുത്തുന്നു. യൂട്യൂബിലും സോഷ്യൽ മീഡിയയിലും എല്ലാം ട്രെൻഡിങ് ആണ് ശിവാഞ്ജലി എന്ന ജോഡി. ആദ്യരംഗം മുതൽ മികച്ച പിന്തുണയാണ് ഈ ജോഡിക്ക് പ്രേക്ഷകർ നൽകുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top