Movlog

India

വീമാനത്താവളത്തിൽ സെക്യൂറിറ്റി ചെക്കിങ് ഓഫീസർ സൽമാൻഖാനെ തടഞ്ഞു ! രേഖകൾ കാണിക്കാതെ വി ഐ പി പരിഗണന കൊടുക്കാതെ തടഞ്ഞു ഉദ്യോഗസ്ഥൻ

ഒരു സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ കടമ്പകൾ ആണ് എയർപോർട്ടിൽ അനുഭവിക്കുക. എന്നാൽ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ വളരെ സംയമനത്തോടെ ആണ് മിക്ക ഓഫീസർ മാരും നമ്മളെ അകത്തേക്ക് കടത്തി വിടുന്നത്. കൃത്യമായ ചെക്കിങ് ഇല്ലാതെ താര പരിവാരങ്ങൾ വീമാനത്താവളങ്ങളിൽ കാണിച്ചു കൂട്ടുന്ന തഗ് പരിപാടികൾ ഏറെ വൈറൽ ആകാറുണ്ട് സോഷ്യൽ മീഡിയയിൽ. എന്നാൽ ഇത് കൃത്യമായ എൻട്രി ആണോ എന്ന് ചോദിച്ചാൽ നിയമങ്ങൾ ലംഘിക്കുകയാണ് എന്ന് മനസിലാകും.

സൽമാൻ ഖാന്റെ ഏറ്റവും തകർപ്പൻ ഹിറ്റ് ആയ ആക്ഷൻ ചിത്രം ടൈഗർ ന്റെ മൂന്നാം പതിപ്പ് ഷൂട്ടിംഗ് ആരംഭിക്കാൻ ആയി റഷ്യയിലേക്ക് പോകുന്ന വീഡിയോ ആണ് ഇപ്പൊൾ വൈറൽ ആകുന്നത്. സൽമാൻഖാനെ പോലെ ഒരു താരം സ്വധവെ എയർപോർട്ടിൽ എത്തുമ്പോൾ തന്നെ വലിയ ആൾക്കൂട്ടവും മീഡിയയുടെ നീണ്ട നിരയും ഒഴുകി എത്തുന്നത് നിത്യ സംഭവമാണ്. എന്നാൽ ഫോട്ടോ സെഷൻ കഴിഞ്ഞു വി ഐ പി ഗേറ്റ് വഴി വളരെ ലാഘവത്തോടെ വീമാനത്തവാളത്തിനു അകത്തേക്ക് കടന്നു പോകവേ ആണ് അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി ഓഫീസർ സൽമാൻഖാനെ തടയുന്നത്.

എത്ര വലിയ വി ഐ പി ഗേറ്റ് ആണെങ്കിലും വീമാനത്തവാളത്തിനകത്ത് നിയമവിധേയമായി കടക്കണമെങ്കിൽ ഡ്യൂട്ടി ഓഫീസറുടെ സാക്ഷ്യം ആവിശ്യമാണ്. അവിടെ നമ്മുടെ ഐഡന്റിറ്റി വ്യക്തമാക്കുകയും, യാത്ര രേഖകൾ കൃത്യമായി കാണിച്ചു ഡ്യൂട്ടി ഓഫീസറേ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സഞ്ചരിക്കുന്ന വ്യക്തിക്കാണ്. സാധാരണയായി സൽമാൻഖാന്റെ കൂടെ ഉള്ള ആളുകൾ താരം കടന്നു വരുന്ന വേളയിൽ തന്നെ ഡ്യൂട്ടി ഓഫീസർക്ക് രേഖകൾ കാണിച്ചു അനുമതി വാങ്ങിക്കും, വീഡിയോ യിൽ കാണുന്നത് പ്രകാരം താരം മാസ്ക് മാറ്റി താരപരിവേഷം സാക്ഷ്യപെടുത്തി നേരെ അകത്തേക്ക കടക്കാൻ ശ്രമിക്കവേ ആണ് ഡ്യൂട്ടി ഓഫീസർ സൽമാൻഖാനെ തടയുകയും രേഖകൾ പിറകിലേക്ക് പോയി കാണിച്ചു സാക്ഷ്യപ്പെടുത്തി വരാനും ആവശ്യപെട്ടത്. ഇത് ആരാധകരിൽ നിരാശയും എന്നാൽ സാധാരണക്കാരിൽ ആ ഡ്യൂട്ടി ഓഫീസർ നോട് ഉള്ള ബഹുമാനവും കൂടി വരികയാണ്. അദ്ദേഹം ഡ്യൂട്ടി കൃത്യമായി നിർവഹിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇത് ഡ്യൂട്ടി ഓഫീസറുടെ വാക്കുകൾ കേട്ടിട്ടും സൽമാൻഖാൻ അനങ്ങാതെ നിൽക്കുകയും കൂടെ ഉള്ളവർ വളരെ വേഗം രേഖകൾ ഹാജരാക്കി യാത്ര തുടരുകയും ചെയ്യുന്നത് വീഡിയോ യിൽ കാണാം. വീഡിയോ കാണുവാൻ ഒരു നിമിഷം വെയിറ്റ് ചെയ്യുക. ലോഡിങ് ടൈം എടുക്കുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top