Movlog

India

സ്വയരക്ഷയ്ക്ക് സെക്യൂരിറ്റിക്ക് കോടികൾ ചിലവഴികേണ്ടിവരുന്ന പ്രമുഖർ

ലോകപ്രശസ്തരാവുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. വളരെ വലിയ നേട്ടങ്ങൾ കൈവരിച്ച് ലോകപ്രശസ്തർ ആയതിനു ശേഷവും പ്രശസ്തിക്ക് ഒപ്പം തന്നെ അവരുടെ ജീവനു ഭീഷണി നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ പല പ്രഗൽഭരായ വ്യക്തികൾക്കും കർശനമായ സുരക്ഷ നൽകേണ്ടിവരുന്നു. ഇതിനായി കോടികൾ തന്നെ ചെലവഴിക്കേണ്ടിവരും. ഇങ്ങനെ കോടികൾ ചിലവഴിച്ച് സെക്യൂരിറ്റി നൽകുന്ന ചില പ്രമുഖർ ആരെന്ന് നോക്കാം.

ആഗോള കത്തോലിക്ക സമൂഹത്തിന്റെ തലവനായ പോപ്പ് ഫ്രാൻസിസിന് സംരക്ഷണം നൽകുവാൻ ഒരു വലിയ സൈന്യം തന്നെയുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല നിലവിലുള്ളതിൽ വച്ച് ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദി പോണ്ടിഫിക്കൽ സ്വിസ് ഗാർഡ് എന്ന സൈന്യത്തിന് ആണ്. പോപ് ജൂലിയസ് സെക്കൻഡ് ആണ് സ്വിസ് ഗാർഡ് രൂപീകരിച്ചത്. ഇന്നും പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും എങ്കിലും അവരുടെ കുന്തത്തിന്റെ മുനയിൽ നിന്നും ശത്രുക്കൾക്ക് ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ല. കുന്തം മാത്രമല്ല അത്യാധുനിക ആയുധങ്ങളും അവരുടെ പക്കലുണ്ട്. 130 പോരാളികൾ അടങ്ങുന്ന സൈന്യമാണ് ഇവരുടേത്.

2017 ജനുവരിയിൽ അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് ആണ് മറ്റൊരു വ്യക്തി. പ്രസിഡന്റ് എവിടെ പോകുന്നു, എന്ത് ചെയ്യുന്നു ,എന്ത് ഭക്ഷണം കഴിക്കുന്നു ,എന്നത് പോലും ഈ സെക്യൂരിറ്റികൾ ആണ് തീരുമാനിച്ചിരുന്നത് . യാത്രകളിൽ ട്രംപ് എത്തുന്നതിനു മുമ്പ് അവിടെ എത്തി പരിശോധന നടത്താനുള്ള സൈനിക നായകളും ട്രംപിന്റെ സെക്യൂരിറ്റി സൈന്യത്തിൽ ഉണ്ടായിരുന്നു. രാജ്യത്തിനകത്ത് യാത്രചെയ്യുവാൻ വേണ്ടി ഒരുകൂട്ടം ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു. അധികാരമേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ 73 കോടി രൂപയാണ് യാത്രകൾക്കും തന്റെ സെക്യൂരിറ്റിക്കും ആയി ട്രംപ് ചിലവഴിച്ചത്.

ഫേസ്ബുക്കിന്റെ ഉപജ്ഞാതാവായ മാർക്ക് സുക്കർബർഗ് ആണ് കർശന സെക്യൂരിറ്റി അനുഭവിക്കുന്ന മറ്റൊരു പ്രഗൽഭൻ. 2015 മുതൽ ഏകദേശം 150 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹം സെക്യൂരിറ്റിക്കായി ചിലവഴിക്കുന്നത്. ഇതിൽ 54 കോടി രൂപ സുക്കർബർഗ് സീക്രട്ട് പോലീസ് എന്നറിയപ്പെടുന്ന സൈന്യത്തിന് ചിലവഴിക്കുന്നു . രണ്ടുതവണ റഷ്യൻ പ്രധാനമന്ത്രി ആയും ഇപ്പോൾ റഷ്യൻ പ്രസിഡണ്ടായും സേവനമനുഷ്ഠിക്കുന്ന ലാഡിമിർ പ്യുട്ടീൻ ആണ് കടുത്ത സംരക്ഷണമുള്ള മറ്റൊരു പ്രശസ്തൻ . കനത്ത സുരക്ഷാ സംവിധാനങ്ങളാണ് അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഉള്ളത്. ഫെഡറൽ പ്രൊട്ടക്ട് സർവീസ് എന്നറിയപ്പെടുന്ന സെക്യൂരിറ്റി സംഘമാണ് ഇദ്ദേഹത്തിന് സംരക്ഷണം നൽകുന്നത്. അത്യന്തം രഹസ്യ സ്വഭാവമുള്ള ഒരു ഏജൻസി ആണിത്.

അമേരിക്കൻ മോഡലും സോഷ്യലൈസറും നടിയുമായ കിം കാർദേശിയാണ് സെക്യൂരിറ്റിക്കായി കോടികൾ ചിലവഴിക്കുന്ന മറ്റൊരു പ്രശസ്ത. കിമ്മിന്റെ വീടിന്റെ പരിസരത്തേക്ക് എത്തണമെങ്കിൽ പോലും രണ്ടു തരം സെക്യൂരിറ്റി ടെസ്റ്റുകൾ കഴിയണം . ഒരിക്കൽ വധശ്രമം നേരിട്ടതിനു ശേഷമാണ് കിമ്മിന്റെ സെക്യൂരിറ്റി ഇത്ര കർശനമാക്കിയത്. 50 കോടിയിലേറെ രൂപയാണ് അവർ സെക്യൂരിറ്റിക്കായി ചെലവഴിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന നടന്മാരിൽ ഒരാളാണ് ടോം ക്രൂസ്. ലോകമെമ്പാടും ആരാധകരുള്ള അദ്ദേഹത്തിന് മാത്രമല്ല മുൻ ഭാര്യക്കും മകൾക്കും കടുത്ത സംരക്ഷണമാണ് ഏർപ്പെടുത്തുന്നത് .

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തിൽ നിൽക്കുന്ന ബിൽ ഗേറ്റ്സ് ആണ് കടുത്ത സംരക്ഷണം ലഭിക്കുന്ന മറ്റൊരു പ്രശസ്തൻ. മൈക്രോസോഫ്റ്റ് സ്ഥാപകൻ ആയ ബിൽഗേറ്റ്സിന് നേരെ വർഷങ്ങൾക്കുമുമ്പ് വധശ്രമം ഉണ്ടായതിനാൽ അന്നുമുതൽ കടുത്ത സംരക്ഷണമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ആയിരം കോടി വിലമതിക്കുന്ന ഹൈടെക് സെക്യൂരിറ്റി ബിൽഡിങ്ൽ ആണ് അദ്ദേഹം താമസിക്കുന്നത്. മറ്റു ലോക രാജ്യങ്ങളിൽ നിന്ന് പോലും വധശ്രമം നേരിടുന്നതിനാൽ ഉത്തരകൊറിയൻ പ്രസിഡണ്ട് ആയ കിം ജോംഗ് ഉൻ ആണ് കർശന സുരക്ഷ അനുഭവിക്കുന്ന മറ്റൊരു പ്രശസ്തൻ. ഒരു ലക്ഷം സൈനികർ അടങ്ങുന്ന സുപ്രീം ഗാർഡ് എന്ന വലിയൊരു കൂറ്റൻ സൈന്യം തന്നെയാണ് ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഉള്ളത്.

ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം സിംഹാസനം അനുഭവിക്കുന്ന എലിസബത്ത് രാജ്ഞിയാണ് മറ്റൊരു വ്യക്തി. ദി റോയൽ ഗാർഡ് എന്നറിയപ്പെടുന്ന കുതിരപ്പടയും കാലാൾപ്പടയും അവരുടെ വേഷവിധാനം കൊണ്ടുതന്നെ ശ്രദ്ധേയമാണ്. സൗദി അറേബ്യൻ ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ ആണ് ലോകത്തിൽ കർശന സുരക്ഷ അനുഭവിക്കുന്ന മറ്റൊരു വ്യക്തി.ലോക രാഷ്ട്രീയത്തിൽ തന്നെ നിർണായക സ്വാധീനം ഉള്ള അദ്ദേഹത്തിന് സൈബർ ഉദ്യോഗസ്ഥരെയും പരമ്പരാഗത സൈനികരെയും ഉൾപ്പെടുന്ന വലിയൊരു സംരക്ഷണ സേന ആണുള്ളത്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ സുരക്ഷ അനുഭവിക്കുന്ന മറ്റൊരു പ്രമുഖൻ. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ കനത്ത സുരക്ഷയാണ് ഇദ്ദേഹത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top