Movlog

Photo Gallery

“സാന്ത്വനം” ഫെയിം അപ്‌സരയുടെ വിഷു സ്‌പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു ! ചിത്രങ്ങൾ കാണാം

മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ജനപ്രിയ പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം”. ബാലൻ, ഹരി, ശിവ, കണ്ണൻ എന്നീ നാല് സഹോദരന്മാരുടെ കഥ പറയുന്ന പരമ്പര വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയായിരുന്നു. പതിവ് കണ്ണീർ സീരിയലുകൾക്ക് വിപരീതമായി ഹൃദയഹാരിയായ കുടുംബ മുഹൂർത്തങ്ങളും നിഷ്കളങ്കമായ പ്രണയവും കൊണ്ട് യുവാക്കളെ പോലും ആരാധകരാക്കി മാറ്റിയ പരമ്പര ആണ് “സാന്ത്വനം “. പരമ്പരയിലെ ശിവൻ- അഞ്ജലി എന്നീ ജോഡികൾ ആണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇവരെ പിന്തുണച്ച് നിരവധി പേജുകൾ ആണ് പ്രചരിക്കുന്നത്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളും മരുമക്കളായ ദേവിയും, അപ്പുവും, അഞ്ജലിയും എല്ലാം ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവർ ആണ്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം ആണ് കാഴ്‌ച വെക്കുന്നത്. സമാധാനപരമായി മുന്നോട്ട് പോകുന്ന സാന്ത്വനം കുടുംബത്തിൽ വിള്ളൽ ഉണ്ടാക്കാൻ ആയി എത്തുന്ന ജയന്തിയും അത്യുജ്വലമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ഏഷണിയും കുശുമ്പും നിറഞ്ഞ ഈ കഥാപാത്രത്തെ മികവുറ്റതാക്കുന്നത് അപ്സര എന്ന നടിയാണ്. ലൊക്കേഷനിലുള്ള രസകരമായ നിമിഷങ്ങളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കും ടിക് ടോക് വീഡിയോകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ വിഷു സ്‌പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ജയന്തി ചേച്ചി തന്നെ ആണോ എന്ന് അതിശയിച്ചിരിക്കുകയാണ് ആരാധകർ. ഗിരീഷ് അമ്പാടി ആണ് അപ്സരയുടെ ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ പങ്കു വെച്ച് നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് അപ്സര.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top