Movlog

Movie Express

അഭിനയത്തിൽ ലഭിക്കുന്ന പണം അച്ഛന് ആവിശ്യങ്ങൾക്ക് കൊടുക്കാറുണ്ട് ! അനാവശ്യമായി ചിലവഴിക്കാറില്ലെങ്കിലും ലോൺ അടയ്ക്കുന്നതിനും പണം താൻ തന്നെയാണ് കൊടുക്കാറുള്ളത് എന്ന് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “സാന്ത്വനം”. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക തുടങ്ങി നിരവധി താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന “സാന്ത്വനം” റേറ്റിങ്ങിലും മുൻപന്തിയിലാണ്. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെയും പിണക്കങ്ങളുടെയും കഥ പറയുന്ന പരമ്പര “സാന്ത്വനം” വീട്ടിലെ ബാലൻ, ഹരി, ശിവൻ, കണ്ണൻ എന്നീ നാല് സഹോദരങ്ങളുടെ കഥ ആണ് പറയുന്നത്. ഒരു അമ്മയുടെ സ്നേഹവുമായി ദേവി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നീട് ഹരിയുടെയും ശിവന്റെയും ഭാര്യമാരായ അപർണ്ണയും അഞ്ജലിയും സാന്ത്വനം വീട്ടിൽ എത്തുന്നു. ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ആയി പരമ്പര വിജയകരമായി മുന്നോട്ട് പോവുകയാണ്.

പരമ്പരയിൽ മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജോഡിയാണ്‌ ശിവാജ്ഞലി. പ്രേക്ഷകർ സ്നേഹത്തോടെ കലിപ്പൻ എന്നും കാന്താരി എന്നും വിളിക്കുന്ന പ്രേക്ഷകരുടെ ഇഷ്ടജോഡികൾ. ശിവൻ ആയി സജിനും അഞ്ജലി ആയി ഗോപികയും ആണ് സ്‌ക്രീനിൽ എത്തുന്നത്. കീരിയും പാമ്പും പോലെ ശത്രുക്കൾ ആയ ഇവർ വിവാഹം കഴിഞ്ഞതിന് ശേഷം പരസ്പരം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഇവരെ പിന്തുണച്ച് നിരവധി ഫാൻ പേജുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ബാലതാരമായി അഭിനയരംഗത്തെത്തിയ താരം ആണ് ഗോപിക. മോഹൻലാൽ നായകൻ ആയെത്തിയ “ബാലേട്ടൻ” എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മക്കൾ ആയി അഭിനയിച്ചത് ഗോപികയും ഗോപികയുടെ സഹോദരി കീർത്തനയും ആയിരുന്നു.

പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗോപിക “കബനി ” എന്ന പരമ്പരയിലൂടെ ആണ് അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഗോപികയുടെ അനിയത്തി കീർത്തനയ്ക്ക് ആയിരുന്നു “കബനി”യിലേക്ക് ആദ്യം ക്ഷണം ലഭിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അയച്ചിരുന്നത്. ആ സമയത്ത് “കബനി”യിൽ നായികയെ ലഭിക്കാതിരുന്നതിനാൽ ചിത്രം കണ്ടു ഗോപികയെ ഇഷ്ടമായപ്പോൾ ആ കഥാപാത്രം ഗോപികയ്ക്ക് നൽകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ലൊക്കേഷനിലെ ചിത്രങ്ങളും മനോഹരമായ നിമിഷങ്ങളും ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ചെയ്യുന്നു എന്ന് തുറന്നു പറയുകയാണ് താരം. പണം അത്യാവശ്യം ചിലവാക്കുന്ന കൂട്ടത്തിൽ ആണെങ്കിലും സീരിയലിനു വേണ്ട വേഷങ്ങൾ സ്വന്തമായി തന്നെ ആണ് ഗോപിക വാങ്ങിക്കുന്നത്. കൂടാതെ ലോൺ അടയ്ക്കാൻ ആയി ഒരു തുക അച്ഛന് നൽകാറുണ്ട് എന്നും കുറച്ച് പണം സേവ് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കോഴിക്കോട് സ്വദേശി ആയ ഗോപിക ഒരു ആയുർവേദ ഡോക്ടർ കൂടി ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top