Movlog

Faith

പരാതിയുമായി വന്ന പെണ്ണിന്റെ അവസ്ഥ കണ്ടില്ലേ – വിജയ്‌ ബാബു വിഷയത്തിൽ പ്രതികരിച്ചു സാന്ദ്ര തോമസ്

മലയാള സിനിമയിൽ ഒരുപാട് വിജയകരമായ കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. സിദ്ദിഖ്-ലാൽ, റാഫി-മെക്കാർട്ടിൻ, ബേണി ഇഗ്നേഷ്യസ് തുടങ്ങി മികച്ച വിജയങ്ങൾ നേടിയ ഒരുപാട് കൂട്ടുകെട്ടുകൾ. അത്തരത്തിലൊരു കൂട്ടുകെട്ടായിരുന്നു സാന്ദ്ര- വിജയ്ബാബു കൂട്ടുകെട്ട്. മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമ്മാതാക്കൾ ആയിരുന്നു ഇവർ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഇവർ നിർമ്മിച്ച പല ചിത്രങ്ങളും ഗംഭീര വിജയം ആയിരുന്നു.

“ഫിലിപ്പ് ആൻഡ് ദി മങ്കിപെൻ”, “ആമേൻ”, “അടി കപ്യാരെ കൂട്ടമണി”, “ആട് ഒരു ഭീകരജീവിയാണ്” തുടങ്ങിയ ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ പിന്നീട് പിരിഞ്ഞെന്നെ വാർത്തകളായിരുന്നു ഇടംപിടിച്ചത്. വാക്കുതർക്കവും കടന്ന് അടിപിടി ഉൾപ്പെടെയുള്ള നാടകീയരംഗങ്ങൾ ആയിരുന്നു പിന്നീട് നടന്നത്. വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ് കേസും കൊടുത്തിരുന്നു.

ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നവർ ബിസിനസ് തർക്കങ്ങളെ തുടർന്ന് പിരിയേണ്ടി വന്നു. നിലവിൽ വിജയ് ബാബുവിനെതിരെ യുവനടി ലൈംഗിക പീഡനാരോപണങ്ങൾ ഉന്നയിക്കുമ്പോൾ സാന്ദ്രയുടെ പ്രതികരണം തേടുകയാണ് ആളുകൾ. നല്ലൊരു സൗഹൃദത്തിൽ നിന്നും പുറത്തു പറയാത്ത കാരണത്താൽ ആണ് ഇവർ പിരിഞ്ഞത്. വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗക്കേസിൽ പ്രതികരണവുമായി മുന്നോട്ട് വരികയാണ് സാന്ദ്ര തോമസ്.

സിനിമയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമ മേഖല തുടരുകയാണെന്നും ഒരു അഭിമുഖത്തിൽ സാന്ദ്ര തോമസ് വെളിപ്പെടുത്തി. ഇപ്പോഴും മലയാള സിനിമ ഒരു മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയാണ്. നടൻ വിനായകൻ സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോൾ ഒന്നും ആരും പ്രതികരിച്ചു കണ്ടില്ല. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ഡബ്ല്യു സി സി പോലുള്ള സംഘടനകൾ പോലും പലപ്പോഴും ഇക്കാര്യത്തിൽ ഒരു പരാജയമായി മാറുകയാണ്.

ഇപ്പോഴും സ്ത്രീകൾ പുരുഷന്മാരുടെ അടിമകളാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. ആ ചിന്താഗതി ആദ്യം മാറേണ്ടത് സ്ത്രീകൾക്കാണ്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. എന്നാൽ ഇത് വിജയ്ബാബു ആയതുകൊണ്ട് ആണ് ഈ വിഷയം ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്. വിജയ് ബാബുവിനെതിരെ പരാതി നൽകിയ നടിക്ക് ഒടുവിൽ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യേണ്ടി വന്നു.

ഇര ആയിരുന്നിട്ടും അത്രയും വലിയ സൈബർ ആക്രമണം ആണ് അവർക്ക് നേരിടേണ്ടി വന്നത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ പോലും ഭയമാണെന്ന് സാന്ദ്ര തോമസ് പറയുന്നു. കാരണം ഇത്തരം സൈബർ ആക്രമണങ്ങൾ മാനസികമായി ഒരുപാട് തകർത്തു കളയും. അതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത് പോലും. എന്നാൽ ആ പതിവു മാറണമെന്നും സാന്ദ്ര തോമസ് പറയുന്നു. കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് പങ്കു വെച്ച യൂട്യൂബ് വീഡിയോയ്ക്ക് കീഴിൽ വിജയ് ബാബുവിനെ കുറിച്ച് ചോദിച്ചു ഒരാൾ കമന്റ് ഇട്ടിരുന്നു.

വിജയ് ബാബുവിനെ കുറിച്ച് രണ്ടു വാക്ക് പറയണം എന്ന് ആയിരുന്നു ഒരു ആരാധകൻ കമന്റ് ഇട്ടത്. ഇതിന് സാന്ദ്ര നൽകിയ മറുപടി, “രണ്ടില്ല, ഒരേയൊരു വാക്ക്, സൈക്കോ” എന്നായിരുന്നു. സാന്ദ്രയുടെ ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു കാലത്ത് ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്ന സാന്ദ്രയിൽ നിന്നും വിജയ് ബാബുവിനെ കുറിച്ച് അങ്ങനെ ഒരു വിശേഷണം പുറത്തു വന്നതോടെ നിരവധി പേരാണ് വിജയ് ബാബുവിനെ വിമർശിച്ച് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top