Movlog

Uncategorized

ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങുകളിൽ തിളങ്ങി സംയുക്തയും ബിജു മേനോനും.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വളരെ കുറച്ചു സിനിമകൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സംയുക്ത. മഞ്ജു വാര്യറിനുശേഷം മലയാളികൾ ഒരു നടിയുടെ തിരിച്ചുവരവിന് കാത്തിരിക്കുന്നുണ്ടെങ്കിൽ അത് സംയുക്തയുടെ ആയിരിക്കും. ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു സംയുക്ത. കുടുംബ ജീവിതത്തിനും മകന്റെ കാര്യങ്ങൾ നോക്കുവാനും ആയി അഭിനയത്തിൽ നിന്നും മാറി നിൽക്കാൻ ഉള്ള തീരുമാനം സംയുക്തയുടെതായിരുന്നു. ബിജു മേനോന്റെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു സംയുക്ത.

ഓൺ സ്ക്രീനിൽ മലയാളികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട താരജോഡികൾ ആയിരുന്നു ബിജു മേനോൻ, സംയുക്ത വർമ്മയുടേത്. “മഴ” ,”മേഘമൽഹാർ”, “മധുരനൊമ്പരക്കാറ്റ്” എന്നീ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമകളുടെ ചിത്രീകരണത്തിനിടെയാണ് ഇവർ പ്രണയത്തിലാകുന്നതും ആ പ്രണയം വിവാഹത്തിൽ എത്തുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ബിജുമേനോ നുമായുള്ള സംയുക്തയുടെ വിവാഹം. ഇപ്പോഴിതാ ഉത്തര ഉണ്ണിയുടെ വിവാഹ വിരുന്നിന് സംയുക്തയും ബിജുമേനോനും കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

മിനിസ്ക്രീനിലും സിനിമയിലും സജീവമായ ഊർമിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. അമ്മയെപ്പോലെ അഭിനയത്തിലും നൃത്തത്തിലും അസാമാന്യ കഴിവുള്ള താരമാണ് ഉത്തര ഉണ്ണി. ഊർമ്മിളയുടെ സഹോദരിയുടെ മകൾ ആണ് സംയുക്തവർമ്മ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തിരുന്നു വിവാഹ ചടങ്ങിൽ ഉത്തരയുടെ സഹോദരിയുടെ സ്ഥാനത്തുനിന്ന് ചടങ്ങുകളിൽ സജീവമായിരുന്നു സംയുക്ത. മകനും ഒത്തുള്ള താരദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. “വവ്വാൽ പസംഗ ” എന്ന തമിഴ് സിനിമയിലൂടെ ആണ് ഉത്തര ഉണ്ണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത “ഇടവപ്പാതി” ആയിരുന്നു ഉത്തരയുടെ ആദ്യ മലയാള ചിത്രം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഉത്തരയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും, സേവ് ദ ഡേറ്റ് ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top