Movlog

Kerala

ബിഗ് ബോസിൽ നിന്നും തിരിച്ചു പോകണമെന്ന് ഫിറോസിനോട് കരഞ്ഞഭ്യർത്ഥിച്ച് സജ്‌ന.

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് രസകരവും നാടകീയമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. മത്സരാർത്ഥികൾ ഓരോരുത്തരും വാശിയോടെ പോരാടുമ്പോൾ കൂടെയുള്ളവരെ തളർത്താനും വീഴ്ത്താനുമുള്ള ശ്രമങ്ങളും അതിനിടയിൽ നടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് പുതിയ മത്സരാർത്ഥികളും എത്തിയതോടെ കൂടുതൽ രസകരമായിരിക്കുകയാണ് ഈ ഷോ. പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫിറോസും ഭാര്യ സജ്നയും ആണ് പുതിയതായി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്.

രണ്ടു പേരാണെങ്കിലും ഇവരെ ഒരു മത്സരാർത്ഥി ആയി ആണ് പരിഗണിക്കുക എന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിൽ എത്തി ഒരാഴ്ച പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് മടങ്ങി പോകാമെന്നു പൊട്ടിക്കരഞ്ഞു കൊണ്ട് ഭർത്താവിനോട് ആവശ്യപ്പെടുകയാണ് സജ്‌ന. ഫിറോസിനോട് സംസാരിക്കുന്നതിനിടയിൽ സജ്‌ന വികാരഭരിതയാവുകയായിരുന്നു. ഇവിടെ നിൽക്കാൻ പറ്റുന്നില്ല, എനിക്കെന്തെങ്കിലും സംഭവിക്കും എന്നായിരുന്നു സജ്‌ന ഫിറോസിനോട് കരഞ്ഞു കൊണ്ട് പറഞ്ഞത്. ഞാൻ ഇവിടെ നിനക്കൊപ്പം ഇല്ലേ എന്ന് പറഞ്ഞു ഫിറോസ് സജ്നയെ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം.

നമുക്ക് മക്കൾക്കൊപ്പം പോയി താമസിക്കാം എന്നാണ് സജ്‌ന ഫിറോസിനോട് പറയുന്നത്. സജ്നയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ് ഫിറോസും മറ്റു മത്സരാർത്ഥികളും. “ദേവാസുരം” എന്ന ടാസ്കിൽ ചിരിക്കാതെ വിജയിച്ചാണ് ഫിറോസും സജ്നയും എത്തിയത്. ബിഗ് ബോസ് ഹൗസിലെ വീക്കിലി ടാസ്ക് ആയിരുന്നു “ദേവാസുരം”. ദേവന്മാരും അസുരന്മാരും ആയി മത്സരാർത്ഥികളെ രണ്ടു സംഘമാക്കി തിരിച്ചു അസുരന്മാർ ദേവന്മാരുടെ സംഘത്തിലെ അംഗങ്ങളെ ചിരിപ്പിക്കുന്ന വ്യത്യസ്തമായൊരു ടാസ്ക് ആയിരുന്നു ഇത്. ആദ്യ എലിമിനേഷനിൽ ആരൊക്കെ പുറത്തേക്ക് പോകും എന്ന് പ്രേക്ഷകർ കാത്തിരിക്കുന്നതിനിടയിൽ ആണ് ബിഗ് ബോസ് ഹൗസിലെ നാടകീയ രംഗങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top