Movlog

Kerala

വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് റിമി ടോമി

ഗായിക, അവതാരിക, നടി തുടങ്ങി വിശേഷണങ്ങളേറെയാണ് ഈ കലാകാരിക്ക്. സംഗീത ആസ്വാദകരുടെ മനം കവർന്ന പ്രിയ ഗായികയാണ് റിമി ടോമി. ദിലീപ് നായകനായ “മീശമാധവൻ” എന്ന ചിത്രത്തിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ റിമിടോമി നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകർക്കിടയിൽ വിസ്മയം തീർത്തു. മനോഹരമായ നൃത്തച്ചുവടുകളോടെ അതി മനോഹരമായ ഗാനം ആലപിക്കുന്ന ഈ പാട്ടുകാരി ഒരു മികച്ച അവതാരിക കൂടിയാണ്. നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണത്തിലൂടെ ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവാണ് താരത്തിന്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “സൂപ്പർ ഫോർ സീസൺ 2 “ലെ വിധി കർത്താവാണ് ഇപ്പോൾ റിമി ടോമി. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച റിമി തന്റെ പാചക പരീക്ഷണങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗംഭീര സ്വീകരണമാണ് റിമിയുടെ യൂ ട്യൂബ് ചാനലിന് ലഭിച്ചത്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴെല്ലാം റിമിക്ക് ആശ്വാസവാക്കുകളുമായി റിമിയുടെ ആരാധകരും ഒപ്പം ഉണ്ടായിരുന്നു. വിവാഹത്തെക്കുറിച്ചും മുൻ ഭർത്താവ് റോയ്സിന്റെ പുതിയ ജീവിതത്തെക്കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് താരമിപ്പോൾ.

മറ്റൊരു വിവാഹ ബന്ധത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നായിരുന്നു റിമി പ്രതികരിച്ചത്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്നും റിമി കൂട്ടിച്ചേർത്തു. റോയ്സ് മറ്റൊരു വിവാഹം കഴിച്ചതിൽ റിമിക്ക് അസംതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല എന്നും അവർ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് റിമി പങ്കുവച്ചു. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് തീർത്തും നല്ലതാണ്, ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ് എന്നും റിമി തുറന്നുപറഞ്ഞു. നമുക്ക് ആസ്വദിക്കാൻ ഒരു ജീവിതം മാത്രമേയുള്ളൂ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top