Movlog

Faith

തർക്കഭൂമി വസന്തയുടേതെന്ന് റവന്യൂ വകുപ്പ്; നെയ്യാറ്റിന്‍കര കേസിൽ വഴിത്തിരിവ്

തർക്കഭൂമി വസന്തയുടേതെന്ന് റവന്യൂ വകുപ്പ് പുറത്ത് വിട്ടു . ഭൂമി വസന്തയ്ക്ക് തന്നെ അവകാശപ്പെട്ടതാണ് എന്നും, അത് രാജൻ കയ്യടക്കി വെച്ചിരിക്കുവായിരുന്നു എന്നും ആണ് റവന്യു വകുപ്പിന്റെ കണ്ടെത്തൽ. ഇതൊരു തർക്ക ഭൂമിയല്ല, വിലകൊടുത്ത് വസന്ത വാങ്ങിയതെന്ന് ആണ് റിപ്പോർട്ടിൽ പറയുന്നത്. ജില്ലാ കളക്ടർക്ക് തഹസിൽധാർ നൽകിയ റിപ്പോർട്ടിലാണ് കൃത്യമായി രേഖകൾ പ്രകാരം ഇത് വസന്തയുടേതെന്ന് പറയുന്നത്. ഇതോടെ സർക്കാരിന് ഈ ഭൂമി കുട്ടികൾക്ക് വാങ്ങി നല്കാൻ സാധിക്കില്ല. ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അത് കൊണ്ട് തന്നെ കുട്ടികൾക്ക് നേരിട്ട് ഒരു നീതി ലഭിക്കാൻ ഇത് ഉപകരിക്കില്ല. ഭൂമി ആരുടെതെന്ന് ആധികാരിക തർക്കം ഇപ്പോൾ റെവന്യൂ വകുപ്പിന്റെ അന്വേഷണത്തോടെ ബോധ്യമായി.

ഇനി ഇപ്പോൾ ഭൂമി ആരുടെ കയ്യിലിരിക്കും എന്ന് കണ്ടറിയേണ്ട സാഹചര്യമാണ്. കാരണം ബോബി ചെമ്മണ്ണൂർ ഇടപെട്ട് വസന്തയുടെ കയ്യിൽ നിന്നും ഈ ഭൂമി പണം കൊടുത്തു സ്വന്തമാക്കിയിട്ടുണ്ട്, അദ്ദേഹം അത് കുട്ടികൾക്ക് കൊടുക്കാനും തയാറായിരുന്നു. എന്നാൽ കുട്ടികൾ ആധാരം വാങ്ങുവാൻ കൂട്ടാക്കിയില്ല, ഇതോടെയാണ് അന്വേഷണം വേണ്ടിവന്നത്. ഇപ്പോൾ ആ ഭൂമി ബോബിയുടെ കയ്യിലാണ് ഉള്ളത്. അത് കൊണ്ട് തന്നെ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top