Movlog

Faith

ആരുടേയും കൂടെ കിടക്കുന്നതൊന്നുമല്ല പ്രദർശിപ്പിക്കുന്നത്- വിമർശകർക്ക് മറുപടിയുമായി രഞ്ജു രഞ്ജിമാർ

ജീവിതത്തിൽ അനുഭവിച്ച പരാജയങ്ങളെ മാറ്റി നിർത്താതെ ചേർത്തു നിർത്തി അവയെ ചവിട്ടു പടികൾ ആയി കണ്ട് ജീവിതത്തിൽ വലിയ വിജയം കൈവരിച്ച വ്യക്തിത്വം ആണ് രഞ്ജു രഞ്ജിമാർ. പുരുഷ ശരീരത്തോട് കൂടി ജനിച്ചുവെങ്കിലും മനസ് കൊണ്ട് ഒരു സ്ത്രീ ആയിരുന്നു രഞ്ജു ഇന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും 20 വർഷത്തോളമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി സിനിമാ ലോകത്ത് സജീവമായി പ്രവർത്തിക്കുകയാണ്.

മനുഷ്യനിർമ്മിതമായ സദാചാര വ്യവസ്ഥകളോട് പോരാടിയാണ് ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങൾ കീഴടക്കിയത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയം ആവാറുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടി തന്റെ ശബ്ദമുയർത്തുകയും കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രഞ്ജു.

പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കു വെക്കുമ്പോൾ രഞ്ജുവിന്റെ വസ്ത്രധാരണത്തിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്താറുണ്ട്. ഇത്തരക്കാർക്ക് ശക്തമായ മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് രഞ്ജു. സ്വന്തം ജീവിതത്തിൽ സന്തോഷം മാത്രം കണ്ടു കൊണ്ടാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് രഞ്ജു കുറിച്ചു. അതിൽ മറ്റൊരാളും അഭിപ്രായം പറയേണ്ടതില്ല എന്നും താരം പങ്കു വെച്ചു. ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട് എന്നതിൽ തർക്കമില്ല.

അത് വസ്ത്രത്തിൽ ആണെങ്കിലും, ലൈം ഗി ക അനുഭൂതി ആയാലും, ബന്ധങ്ങളിൽ ആയാലും, മറ്റ് എന്തിനായാലും അത് അവരുടെ മാത്രം ഇഷ്ടമാണ്. ഇത്തരം ഇഷ്ടങ്ങൾ വേണ്ട എന്ന് വയ്ക്കുന്നതും വേണമെന്ന് വെക്കുന്നതും അതിനെ അനുകൂലിക്കുന്നതും വിമർശിക്കുന്നതും ഒക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. അതിനെയൊന്നും ആരും കുറ്റപ്പെടുത്താറും ഇല്ല.

എന്നാൽ രഞ്ജുവിന്റെ ചിത്രങ്ങളുടെ കീഴിൽ വരുന്ന ചില ആളുകളുടെ കമന്റുകൾ കാണുമ്പോൾ ഇനിയും ഇവർക്കൊന്നും നേരം വെളുത്തിട്ടില്ല എന്ന് തോന്നിപ്പോകും. രഞ്ജു എന്തു വസ്ത്രം ഇടുന്നു എന്ന് നോക്കിയിരിക്കുകയാണ് ഇത്തരക്കാർ. രഞ്ജുവിന്റെ തുടഭാഗം കണ്ടു, മാറിടങ്ങൾ കണ്ടു എന്നൊക്കെയാണ് ഇവർ ചർച്ച ചെയ്യുന്നത്. ഇങ്ങനെയുള്ളവരോട് രഞ്ജുവിന് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ. സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ സ്വയം കണ്ടെത്തുന്നതാണ് രഞ്ജു.

നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്. ആരുടെയും കൂടെ കിടക്കുന്നതൊന്നുമല്ല പങ്കുവയ്ക്കുന്നത്. അതുകൊണ്ട് അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ വേണ്ട എന്ന് താരം പങ്കു വെക്കുന്നു. ഒരേസമയം സാരിയും മോഡേൺ വേഷങ്ങളും ഇഷ്ടമുള്ള താരം തനിക്ക് ചേരുമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ആണ് ധരിക്കാറുള്ളത്. എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ എന്നും ദയവു ചെയ്ത് തന്റെ സന്തോഷങ്ങൾ കൂടി കാണണം അത് ഒരിക്കലും തന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ മുക്കി കളയരുത് എന്ന് രഞ്ജു തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു.

രഞ്ജുവിന്റെ കുറിപ്പ് പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. അടുത്തിടെ രഞ്ജുവിന്റെ വിവാഹ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ വിവാഹം എന്താണെന്നും അത് തീർക്കുന്ന ഉത്തരവാദിത്വങ്ങൾ എന്താണെന്നും വളരെ വ്യക്തമായി മനസ്സിലാക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ആരെയെങ്കിലും പേരിനു വേണ്ടി വിവാഹം കഴിച്ച് പ്രഹസനം കാണിക്കുവാൻ തയ്യാറല്ലെന്ന് രഞ്ജു പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top