Movlog

Health

ഗർഭകാലത്തെ പേശി വേദനകൾക്ക് ഉള്ള ഒറ്റമൂലി

ഗർഭകാലത്ത് സ്ത്രീകൾക്ക് ഒരുപാട് അസ്വസ്ഥതകൾ നേരിടേണ്ടി വരുന്നു. ഗർഭകാലത്ത് പല രോഗാവസ്ഥകൾ സ്ത്രീകൾക്ക് നേരിടുങ്ങി വരുന്നു .അത്തരത്തിലെ ഒരു അവസ്ഥയാണ് നെഞ്ചിരിച്ചൽ. അതുപോലെ കൈകാലുകളിൽ നീര് വർധിക്കുന്നത്, രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ശർദ്ദി, ഭക്ഷണം കഴിക്കുമ്പോൾ ഉള്ള മനംപിരട്ടൽ, പേശി വേദന, ചർമപ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. ഗർഭകാലത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയ്ക്കും അസ്വസ്ഥതകൾക്കും കണക്കില്ല.

ഭക്ഷണകാര്യത്തിൽ പല ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകുന്നു. അതുവരെ ഇഷ്ടമായിരുന്ന പല കാര്യങ്ങളും ഇഷ്ടമല്ലാതെ ആകുന്നു. എന്നാൽ ഗർഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്ത് അല്പം ശ്രദ്ധിച്ച് മാത്രമേ ഭക്ഷണത്തിന്റെ കാര്യത്തിൽ ഗർഭിണികൾ തീരുമാനമെടുക്കുകയുള്ളൂ. ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണം ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.

ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന പേശി വേദനയ്ക്ക് ഇതാ ഒരു ഒറ്റമൂലി. ഗർഭിണികളുടെ ഭാരം വർധിക്കുന്നതിനാൽ വയറിനു കീഴിലുള്ള ശരീര ഭാഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇതുകാരണമാണ് പലപ്പോഴും പേശിവേദന ഉണ്ടാകുന്നത്. ഇത് അകറ്റാൻ ആയി ഒരുപാട് വെള്ളം കുടിക്കുക. ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറഞ്ഞു പോകാതെ ശ്രദ്ധിക്കുക. ധാരാളമായി വെള്ളം കുടിക്കുകയും വെള്ളം അടങ്ങിയ പഴവർഗങ്ങൾ കഴിക്കുകയും ചെയ്യുക. ഒരുപാട് വെള്ളം അടങ്ങിയിട്ടുള്ള ഒരു പഴവർഗമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ പേശി വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതാണ്.

ഭക്ഷണരീതികളിൽ പാൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.വൈറ്റമിന്സിന്റെയും കാൽസ്യത്തിന്റെയും ഉറവിടം ആണ് പാൽ . അമിതമായി വേദന ഉള്ളവർ ഉപ്പ് ചേർത്ത് എണ്ണ ചൂടാക്കി ,ഇത് വേദനയുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. തണുപ്പ് ഏൽക്കാതെ നോക്കുന്നത് പേശി വേദന കുറയ്ക്കാൻ സഹായിക്കുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top