Movlog

Faith

ആ ഒരൊറ്റ കാരണമാണ് ഇരുവരും പിരിയാൻ കാരണമായത് – യഥാർത്ഥ കാരണം

സിനിമ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു തെലുങ്ക് സിനിമയിലെ യുവ സൂപ്പർതാരം നാഗ ചൈതന്യയും തെന്നിന്ത്യൻ താരസുന്ദരി സാമന്തയും ആയിട്ടുള്ള വിവാഹ മോ ച നം. ചായ- സാം എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന ഈ പാതാരദമ്പതികൾ 2017 ഒക്ടോബറിലായിരുന്നു വിവാഹം കഴിച്ചത്. ഗൗതം മേനോൻ സംവിധാനം ചെയ്‌ത്‌ ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “വിണ്ണൈത്താണ്ടി വരുവായ” എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലൂടെ ആയിരുന്നു സാമന്ത നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ സിനിമയിലെ നായകനായ നാഗചൈതന്യയെ തന്നെയായിരുന്നു പിന്നീട് യഥാർത്ഥ ജീവിതത്തിലും സാമന്തയുടെ നായകൻ ആയത്. സിനിമാപ്രേക്ഷകർ മുഴുവനും ഉറ്റു നോക്കിയ ഒരു താര വിവാഹം ആയിരുന്നു ഇവരുടേത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായിരുന്നു. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായിരുന്നു സാമന്ത.

ഓരോ വിവാഹവാർഷികത്തിലും അവധി ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുമായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സാമന്ത നാഗചൈതന്യയുമൊത്തുള്ള ചിത്രങ്ങൾ പങ്കു വയ്ക്കാതെ ആയപ്പോൾ ആരാധകർക്ക് സംശയം ഉടലെടുത്തു. പ്രേക്ഷകരെ ഞെ ട്ടിച്ചു കൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉള്ള തന്റെ പേര് സാമന്ത മാറ്റിയത്. നാഗചൈതന്യയും ആയുള്ള വിവാഹത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബപ്പേര് ആയ അക്കിനേനി എന്ന് ചേർത്ത് സാമന്ത അക്കിനേനി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ താരം പേര് നൽകിയത്.

എന്നാൽ ഇതു മാറ്റി സാമന്ത രുത് പ്രഭു എന്ന് ആക്കിയതോടെ ഇവർ തമ്മിൽ വേ ർ പി രി യാൻ പോകുന്നു എന്ന വാർത്തകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിവാഹ മോ ച ന വാർത്തകൾ പ്രചരിച്ചെങ്കിലും ഇരുതാരങ്ങളും ഇതിനെക്കുറിച്ചൊന്നും ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് വി വാ ഹ മോ ച ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു താരങ്ങൾ. പത്തു വർഷം നീണ്ട സൗഹൃദമായിരുന്നു താരനിബിഢമായ വിവാഹത്തിൽ ചെന്നെത്തിയത്.

എന്നാൽ വിവാഹബന്ധത്തിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതിന് തൊട്ടുമുൻപ് വി വാ ഹ മോ ചി ത രാവുകയാണ് നാഗ ചൈതന്യയും സാമന്തയും. ഇരു താരങ്ങളും വിവാഹ മോ ച നം സ്ഥിരീകരിച്ചതിനാൽ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഉള്ളവർ ഇവരുടെ വിവാഹമോ ച ന ത്തിന് പിന്നിലെ കാരണം കണ്ടെത്തുകയാണ്. അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ “പുഷ്പ”യിൽ ഒരു ഐറ്റം ഡാൻസ് ചെയ്തുകൊണ്ട് എത്തുന്നുണ്ട് സാമന്ത.

ഈ വേഷം തിരഞ്ഞെടുത്തത് കാരണമാണ് ഇവരുടെ ദാ മ്പത്യം തകർന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദന ആണ് അല്ലു അർജുന്റെ നായികയായെത്തുന്നത്. വിവാഹത്തിനു മുമ്പ് ഒരുപാട് ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടുള്ള സാമന്ത, “അഞ്ചാൻ” എന്ന ചിത്രത്തിൽ ബി ക്കി നി യ ണി ഞ്ഞ് വരെഎത്തിയിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തതിനെ തുടർന്ന് ഭർത്താവ് നാഗചൈതന്യക്ക് അതൊന്നും ഇഷ്ടമില്ല എന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു.


ഇത് സാമന്തയെ ചൊടിപ്പിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഉള്ള സാമന്തയുടെ ആഗ്രഹമാണ് ഇവരുടെ വിവാഹ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കിയതെന്നും, ഒരു പാവം പയ്യനെ ഉപേക്ഷിച്ചു സ്വന്തം ഇഷ്ടം നോക്കി പോയവൾ എന്നും ആണ് സാമന്തയെ കുറിച്ച് ഇപ്പോൾ ചിലർ പറയുന്നത്. വിവാഹമോചന വാർത്തകൾ വന്നതിനു ശേഷം നിരവധി ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. വളരെ യാഥാസ്ഥിതിക കുടുംബമായ അക്കിനേനി കുടുംബം ഇതൊന്നും പ്രോത്സാഹിപ്പിക്കാത്തത് ആണ് വിവാ ഹ മോ ച ന ത്തി ന് കാരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവരുടെ കണ്ടെത്തൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top