Movlog

Photo Gallery

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ രഞ്ജിനിമാരുടെ ചിത്രങ്ങൾ

മലയാളികൾക്ക് ഇഷ്ടമുള്ള ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുവാൻ രഞ്ജിനിക്ക് സാധിച്ചു. ഗായിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് രഞ്ജിനി ജോസ് പിന്നണിഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് രഞ്ജിനിയുടെ വരവ്. രഞ്ജിനിയുടെ അച്ഛൻ ഒരു നിർമ്മാതാവായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ആയി ഇതിനോടകം ഇരുന്നൂറിലധികം പാട്ടുകൾ രഞ്ജിനി പാടിയിട്ടുണ്ട്.

രഞ്ജിനി ജോസിനെ പോലെ തന്നെ സുപരിചിതയാണ് മലയാളികൾക്ക് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തി മലയാളികൾ നെഞ്ചിലേറ്റിയ ഒരു താരമായി മാറി രഞ്ജിനി ഹരിദാസ്. അവതാരക, അഭിനേത്രി എന്നതിനു പുറമേ സ്വന്തം നിലപാടുകൾ സധൈര്യം തുറന്നുപറയുന്ന വ്യക്തിയെന്ന നിലയിലും രഞ്ജിനി ഏറെ ശ്രദ്ധേയമാണ്. വാതോരാതെ ഉള്ള സംസാരവും ശക്തമായ നിലപാടുകൾ കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായ രഞ്ജിനി നിരവധി അവാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്, ഫ്ലവേഴ്സ് ടിവി അവാർഡ്, സൈമ, ജയ് ഹിന്ദ് ടീവി അവാർഡ്‌സ് തുടങ്ങി നിരവധി അവാർഡ് നിശകൾ ആണ് രഞ്ജിനി അവതരിപ്പിച്ചിട്ടുള്ളത്.

2000 ലെ ഫെമിന മിസ് കേരളയായി വിജയിച്ച രഞ്ജിനി ബിഗ് ബോസ് സീസൺ ഒന്നിൽ പങ്കെടുത്തിരുന്നു. ബിഗ് ബോസിലൂടെ ആണ് പ്രേക്ഷകർ രഞ്ജിനി എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അരിഞ്ഞത്. “എൻട്രി”, “മേരാ നാം ഷാജി “തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഷോർട്സ് അണിഞ്ഞ് കിടിലൻ ലുക്കിൽ എത്തിയ ഇവരുടെ ആറ്റിട്യൂട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top