Movlog

Movie Express

ആരെയും വിളിക്കാൻ കഴിഞ്ഞില്ല, വളരെ പെട്ടെന്നായിരുന്നു വിവാഹം – സുമി റാഷിക് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സുമി റാഷിക്. സീ കേരളത്തിൽ മികച്ച റേറ്റിങ്ങ് ഉള്ള “ചെമ്പരത്തി” എന്ന പരമ്പരയിലെ താരമാണ് സുമി റാഷിക്. പരമ്പരയിലെ അഖിലാണ്ഡേശ്വരി എന്ന കേന്ദ്രകഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് ഐശ്വര്യ ആയിരുന്നു. ഇപ്പോൾ താരാകല്യാൺ ആണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. സ്റ്റെബിൻ, അമല ഗിരീശൻ, ബ്ലസി കുര്യൻ എന്നിവർക്കൊപ്പം ജയന്തി എന്ന കഥാപാത്രമായി ചെമ്പരത്തിയിൽ എത്തുന്ന താരമാണ് സുമി റാഷിക്. “വൃന്ദാവനം” എന്ന പരമ്പരയിലൂടെയാണ് സുമി അഭിനയരംഗത്തെത്തുന്നത്.

ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടായിരുന്നു സുമിയുടെ തുടക്കം. “ദേവി മഹാത്മ്യം” എന്ന സൂപ്പർഹിറ്റ് പരമ്പരയിലേക്ക് ഡബ്ബിങ് ചെയ്യാനാണ് ആദ്യം താരം എത്തിയത്. ആദ്യമൊക്കെ ഡബ്ബിങ് ശരിയാവില്ല എന്ന് കരുതി പിന്മാറിയിരുന്നു. എന്നാൽ പിന്നീട് ഒരുപാട് സിനിമകളും സീരിയലുകളും കണ്ടു സൗണ്ട് മോഡുലേഷൻ പഠിച്ചതിനു ശേഷമാണ് സുമി ഡബ്ബിങിലും അഭിനയത്തിലും സജീവമാകുന്നത്. സുമി അവതരിപ്പിച്ചു ടിക് ടോക് വീഡിയോകൾ എല്ലാം വൈറലായിരുന്നു. നിലവിൽ “ചെമ്പരത്തി”യിലയും “രാക്കുയിൽ” എന്ന പരമ്പരയിലും ആണ് സുമി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

“രാക്കുയിൽ” എന്ന പരമ്പരയിലെ വേഷത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ “രാക്കുയിൽ” എന്ന പരമ്പരയിലെ ലൊക്കേഷനിലെ രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. സുമിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രഹസ്യ വിവാഹം ആയിരുന്നു എന്നും ഹണിമൂൺ രാക്കുയിലിന്റെ സെറ്റിൽ ആഘോഷിച്ചു എന്നാണ് സുമി വീഡിയോയ്ക്ക് കൊടുത്ത ക്യാപ്ഷൻ. വീണ്ടും വിവാഹം കഴിച്ചെന്നും അതിന്റെ വിശേഷങ്ങൾ എല്ലാം ഈ എപ്പിസോഡിൽ അറിയിക്കുമെന്നാണ് സുമി വീഡിയോയിൽ പറഞ്ഞത്. കാരാളി ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണുവിനെ ആണ് താരം ആദ്യം വീഡിയോയിൽ പരിചയപ്പെടുത്തിയത്.

മഹാ ചട്ടമ്പി ആയി നടക്കുന്ന കഥാപാത്രമാണ് കാരാളി ചന്ദ്രൻ. എന്നാൽ ഇപ്പോൾ സ്വഭാവം എല്ലാം മാറി ഒരു പാവത്താൻ ആയിരിക്കുകയാണ്. എന്നാൽ ഈ കഥാപാത്രം പാവം ആയതോടെ കഥാപാത്രത്തിന്റെ ഭംഗി പോയി എന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധി പ്രേക്ഷകർ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് വിഷ്ണു തുറന്നു പറയുന്നു. “ആരെയും വിളിക്കാൻ സാധിച്ചില്ല വളരെ പെട്ടെന്നായിരുന്നു” എന്ന കുറിപ്പോടെയാണ് വിഷ്ണുവുമൊത്തുള്ള വിവാഹചിത്രങ്ങൾസുമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിനു കീഴിൽ കമന്റുമായി എത്തിയത്. ഇവരുടെ കഥാപാത്രങ്ങളെ അറിയാത്ത ഒരുപാട് ആളുകൾ ഇത് സത്യമാണെന്ന് വിശ്വസിച്ച് ആശംസകളുമായി എത്തിയിട്ടുണ്ട്.

സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 16 വർഷം ആകാൻ പോകുന്ന സുമിക്ക് രണ്ടു കുട്ടികളാണുള്ളത്. ഒരു ഷോയ്ക്ക് വേണ്ടി ഡാൻസ് പഠിക്കാൻ പോയപ്പോഴാണ് സുമി റാഷിക്കിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ഡാൻസ് പഠനം പിന്നീട് പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. 3 കല്യാണമാണ് നടന്നതെന്ന് സുമി വിവാഹത്തെക്കുറിച്ച് പറയുന്നു. ആദ്യം രജിസ്റ്റർ മാരേജ്, പിന്നീട് മിന്നുകെട്ടും മൂന്നാമത് നിക്കാഹും നടക്കുകയായിരുന്നു. ഇന്റർ കാസ്റ്റ് വിവാഹം ആയതിനാൽ തുടക്കത്തിൽ വീട്ടുകാർക്ക് എല്ലാം എതിർപ്പായിരുന്നു. പിന്നീട് രണ്ടു വീട്ടുകാരും സ്വീകരിക്കുകയായിരുന്നു. സുമി റാഷിക് തോട്ട് ഓഫ് ദി ഡേ എന്ന പേരിലുള്ള താരത്തിന്റെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധേയമാണ്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ താരം ഇൻസ്റ്റാമിലും വളരെ സജീവമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top