Movlog

Movie Express

രജിത്ത് കുമാറിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ താൽപര്യം ഇല്ലെന്നായിരുന്നു മറുപടി എന്ന് ദയ അശ്വതി

നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തിയ ജനപ്രിയ ഷോ ആയിരുന്നു .ബിഗ് ബോസ്. ആദ്യ സീസണിലെ ആരംഭത്തിൽ ഷോയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ജനപ്രീതി നേടിയതാണ് ബിഗ് ബോസ് എന്ന ഷോയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുവാൻ കാരണമായത് . രണ്ടാം സീസണിലെ 2 കരുത്തുറ്റ മത്സരാർത്ഥികൾ ആയിരുന്നു രജിത് കുമാറും ദയ അശ്വതിയും. നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. രണ്ടുപേരും വിവാഹം കഴിച്ചുവെങ്കിലും വിവാഹ ബന്ധം വേർപെടുത്തിയവരാണ്. ഇരുവർക്കും മക്കൾ ഉണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഷോയിൽ തുറന്നു പറഞ്ഞിരുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് എന്ന ഷോയുടെ ഭാഗമായ താരമാണ് ദയ അശ്വതി. ദിയയുടെ സംസാരം പലപ്പോഴും ഷോയിൽ വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോയിൽ നിന്നും പുറത്ത് എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് ദയ. ഇപ്പോളിതാ രജിത്കുമാറിനോട് തോന്നിയ ഇഷ്ടം പങ്കുവയ്ക്കുകയാണ് താരം. അദ്ദേഹത്തിന്റെ വീഡിയോകൾ കണ്ട് ആരാധന തോന്നിയിരുന്നു എന്നും മാഷിനു താൽപര്യം ആണെങ്കിൽ വിവാഹം ചെയ്യാം എന്ന് പറഞ്ഞിരുന്നു എന്നും ദയ വെളിപ്പെടുത്തി. എന്നാൽ അദ്ദേഹത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കിയതോടെ അത് അവസാനിപ്പിച്ചു എന്നും ദയ പറയുന്നു .

ഞാൻ പ്രസവിച്ച കുഞ്ഞുങ്ങൾ എനിക്ക് അരികിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതിനു അദ്ദേഹവുമായി വഴക്കിട്ടിരുന്നു എന്നും ദയ തുറന്നുപറയുന്നു. ബിഗ് ബോസിലെ മത്സരാർത്ഥികളെ ആരെയും വിളിക്കാറില്ല എന്നും ഇടയ്ക്ക് ഒരിക്കൽ രജിത് സാറിനെ വിളിച്ചിരുന്നു എന്ന് ദയ പറയുന്നു. എന്നാൽ ബിഗ്ബോസ് കഴിഞ്ഞു അതുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഇനി വിളിക്കണമെന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ബ്ലോക്ക് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത്രയും സജീവമല്ലേ , ദയയ്ക്ക് സ്വന്തം കാര്യം നോക്കാൻ അറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ ചൂടുവെള്ളത്തിൽ വീണ പൂച്ച പോലെയാണ് തോന്നുന്നത് എന്ന് ദയ പറയുന്നു. വിവാഹം കഴിഞ്ഞു ,പ്രസവവേദന അറിഞ്ഞു ,കുട്ടികൾ ഉണ്ടായ ശേഷം കഷ്ടപ്പെട്ട് കുടുംബത്തിൽ ജീവിച്ചു എന്നാൽ സുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല എന്നാണു വിവാഹജീവിതത്തെ കുറിച്ച് ദയ പറയുന്നത് . ഒരു കറിവേപ്പില പോലെയാണ് ഭർത്താവ് തന്നെ വലിച്ചെറിഞ്ഞത്. ഇനിയൊരു വിവാഹം ചെയ്താൽ ഇതുപോലെ ഉള്ള ദുരിതങ്ങൾ ആവർത്തിക്കുമോ എന്ന് ഭയം ഉണ്ടെന്നും ദയ
കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top