Movlog

Faith

മുഖ്യമന്ത്രി പിണറായി വിജയൻറെ കയ്യിൽ നിന്നും മാത്രമേ സ്ഥലം സ്വീകരിക്കു ! മറ്റാരുടെയും സഹായത്തോടെ ഭൂമി വേണ്ട എന്ന് രാജന്റെ മക്കൾ

നെയ്യാറ്റിൻകരയിൽ പ്രശനം. ഈ ഭൂമി ഇന്ന് ബോബി ചെമ്മണ്ണൂർ സ്ഥലം വാങ്ങിച്ചു കുട്ടികൾക്ക് കൊടുക്കാൻ ആണ് തീരുമാനിച്ചത്. നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും എന്നായിരുന്നു വാർത്ത പുറത്ത് വന്നത്. ഇതോടെ ആണ് കുട്ടികൾ പ്രതികരിച്ചത്. ആ സ്ഥലം ബോബി ചെമ്മണ്ണൂരിന്റെ കയ്യിൽ നിന്ന് വാങ്ങില്ല. സർക്കാരിന്റെ കയ്യിൽ നിന്നും മാത്രമേ സ്ഥലം വാങ്ങു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top