Movlog

Kerala

ജൂൺ 16 ന് ശേഷം ലോക്ക് ഡൗൺ പുതിയ രീതിയിൽ .ഇനി കടകൾ തുറക്കുന്നത് ഇങ്ങനെ. വായ്പ്പ മൊറട്ടോറിയം പുതിയ അറിയിപ്പ് !

ജൂൺ 16 നു ശേഷം ലോക്ക്ഡൗൺ ഉണ്ടാവുക പുതിയ തരത്തിൽ എന്ന് റിപോർട്ടുകൾ. ലോക്ക്ഡൗൺ ന്റെ സ്ട്രാറ്റജി മാറ്റം വരുത്തനുള്ള തീരുമാനം കൈക്കോളും എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ ഉള്ളത് സംസ്ഥാനം ഒട്ടാകെ ഒരേ തരത്തിലുള്ള പരിശോധനകളും നിയമങ്ങളുമാണ്. എന്നാൽ അതിൽ നിന്നും മാറി രോഗവ്യാപനം കൂടുതൽ ഉള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചു നിയന്ത്രണങ്ങൾ കരശനമാക്കാനാണ് സാധ്യത. ഇതിനു വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വെച്ച് വ്യാപനത്തിന്റെ തീവ്രത കണക്കാക്കി തരാം തിരിച്ചു പ്രതിരോധപ്രവർത്തനം നടത്താൻ ആണ് പുതിയ തീരുമാനം.

നിലവിൽ ലോക്ക്ഡൗൺ നീട്ടി കൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഇടയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ തവണ ലോക്ക്ഡൗൺ സമയത്ത് നികുതിയടക്കം ഇളവുകൾ നൽകിയിരുന്നെങ്കിൽ ഇത്തവണ അതൊന്നും ഉണ്ടായില്ല. കൂടാതെ മൊറട്ടോറിയം പോലുള്ള അനൂകൂല്യങ്ങളും കിട്ടുന്നില്ല. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ ദീർഘദൂര കെ എസ് ആർ ടി സി സർവീസുകൾ ഭാഗീകമായി ആരംഭിച്ചിട്ടുണ്ട് . നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ അലട്ടുന്നത് ദിവസക്കൂലി കാരുടെ കാര്യത്തിൽ ആണ്. കൃത്യമായ സുരക്ഷിതത്വം അവർക്ക് ലഭിക്കുന്നില്ല.

മൂന്നാം തരംഗം ഉണ്ടാവുകയെങ്കിൽ ഭയാനകമായ അവസ്ഥ സ്രഷ്ടിക്കാൻ സാദ്ധ്യതകൾ ഉണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ നിരീക്ഷണങ്ങളിൽ നിന്ന് മാത്രമേ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളു. ടെസ്ടപോസിറ്റിവിറ്റി ക്രിയാത്മകമായി കുറഞ്ഞാൽ മാത്രമേ പൂർണ്ണമായ അടച്ചിടലിൽ നിന്നും രക്ഷയുള്ളൂ എന്നത് സത്യമാണ്. അതുകൊണ്ടു തന്നെയാണ് നിയന്ത്രണങ്ങൾ നീട്ടുന്നത് . പഴക്കം ചെന്ന മത്സ്യ വസ്തുക്കൾ കൂടുതൽ ആയി കണ്ടുവരുന്നതായി പരാതി വരുന്നത് മൂലം ജനങ്ങൾ ശ്രദ്ധിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോട്ടയം ജില്ലയിൽ നാളെ മുഴുവൻ കടകളും അടച്ചു പ്രതിഷേധിക്കും എന്നാണ് അറിയിപ്പ്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത് . മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ ഉള്ള അനുമതി നിഷേധിച്ചതുമായി ഉള്ള പ്രശ്‌നമാണ് സമരത്തിലേക്ക് നയിച്ചിരുന്നത്.

വായ്‌പ്പാ മൊറൊട്ടോറിയം സംബന്ധിച്ച പ്രശ്നത്തിൽ കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇത്തവണ വായ്പാ ഇളവുകൾ ലഭിക്കാൻ സാധ്യത കുറഞ്ഞിരിക്കുകയാണ്. സർക്കാർ തീരുമാനങ്ങളിൽ ഇടപെടാൻ സാധിക്കില്ല എന്ന കാരണം മുൻ നിർത്തിയാണ് ഹർജി തള്ളിയത്. വായ്പ അടവുകൾ അടയ്ക്കാൻ കാലതാമസം വേണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കത്ത് നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top