Movlog

Health

ആരോഗ്യവാനായ പുനീത് കുമാറിന് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക – ഷെയർ ചെയ്യുക

ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃ ദ്രോ ഗ ങ്ങൾ. പണ്ട് കാലങ്ങളിൽ വയസായ ആളുകൾക്ക് ആണ് ഹൃദയാഘാതം ഉണ്ടാകുന്നത് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗങ്ങളും ഹൃദയാഘാതം ഉണ്ടാകുന്നു എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.

അടുത്തിടെ നിരവധി യുവ താരങ്ങളാണ് ഹൃ ദ യാ ഘാ തം മൂലം അന്തരിച്ചത്. ബോളിവുഡ് താരം സിദ്ധാർഥ് ശുക്ള (40), പ്രശസ്ത കന്നഡ താരം ചി ര ഞ്ജീ വി സ ർ ജ (36), കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ (46) എന്നിവരാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃ ദ യാ ഘാ തം മൂലം അന്തരിച്ചത്. കൃത്യമായ വ്യായാമം ചെയ്ത്, ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്ന സിനിമാതാരങ്ങൾക്ക് പോലും വളരെ ചെറിയ പ്രായത്തിൽ ഹൃ ദ യാ ഘാ തം ഉണ്ടാവുന്നത് ഞെട്ടലോടെയാണ് ഏവരും അരിഞ്ഞത്.

കന്നട സിനിമയുടെ പവർ സാർ എന്ന് വിശേഷിപ്പിക്കുന്ന പുനീത് കുമാറിന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ ആയിരുന്നു ഹൃ ദ യാ ഘാ ത മുണ്ടായത്. ഇങ്ങനെ സംഭവിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാവുന്ന ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹൃ ദ യാ ഘാ തം മൂലമുള്ള നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഇന്നും പലർക്കുമറിയില്ല.

ഏതൊരാളും അറിഞ്ഞിരിക്കേണ്ട വളരെ അടിസ്ഥാനമായുള്ള ഒരു ഫസ്റ്റ് എയ്ഡ് ആണ് സിപിആർ, കാർഡിയോ പൾമനറി റസിസ്റ്റേഷൻ. തക്ക സമയത്തുള്ള ഇടപെടൽ കൊണ്ട് പല ഹൃദയാഘാതങ്ങളിലും മരണത്തിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ഇതിനായി ഓരോ വ്യക്തിയും നിർബന്ധമായും സിപിആർ അറിഞ്ഞിരിക്കണം. ജന്മനാ ഹൃദയ രോഗങ്ങൾ ഉള്ള ഒരുപാട് ആളുകളുണ്ട്. പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് രോഗിയെ തട്ടി ഉണർത്തുകയാണ്.

ഇതിനായി നെഞ്ചു ഭാഗത്ത് നല്ലതുപോലെ തിരുമ്മുക. എന്നാൽ ഇത് ചെയ്തിട്ടും എഴുന്നേൽക്കുന്നില്ലെങ്കിൽ രോഗിയുടെ പൾസ് നോക്കുക. പൾസ് ഇല്ലെങ്കിൽ എമർജൻസി ആംബുലൻസിനെ വിളിക്കുവാൻ ഒരാളെ ഉത്തരവാദിത്തപ്പെടുത്തി ഉടൻ തന്നെ സിപിആർ ചെയ്യണം. മുട്ടുകൾ മടങ്ങാതെ കൈ നീട്ടി വെച്ച് നമ്മുടെ കൈപ്പത്തി രോഗിയുടെ ഹൃദയത്തിന്റെ നടുഭാഗത്ത് പതിക്കുന്ന രീതിയിൽ വച്ച് രണ്ടാമത്തെ കൈ ഇതിനു മുകളിലേക്ക് ആയി വെച്ച് ശക്തമായി അമർത്തുക. രണ്ടിഞ്ചോളം താഴേക്ക് പോകുന്ന രീതിയിൽ ശക്തമായി തന്നെ അമർത്തണം.

പ്രവർത്തനം നിന്നുപോയ ഹൃദയത്തിനെ കാർഡിയാക് മസാജിലൂടെ ഉണർന്ന് പ്രവർത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു മിനിറ്റിൽ 120 തവണ അമർത്തി കൊണ്ടിരിക്കുക. ഇങ്ങനെ ഒരു രണ്ടു മൂന്നു മിനിറ്റോളം ചെയ്യുകയാണെങ്കിൽ പ്രവർത്തനം നിന്നു പോയ ഹൃദയം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും. കൃത്രിമ ശ്വാസവും ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്. 30 തവണ അമർത്തിയതിനുശേഷം ഒന്ന് കൃത്രിമ ശ്വാസം നൽകി ഇത് ആവർത്തിച്ചുകൊണ്ടിരിക്കുക. ആംബുലൻസ് വരുന്നതു വരെ ഇതുപോലെ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ
ചെയ്യുന്നതിലൂടെ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ സാധിക്കും.

കലശമായ വേദനയും, ക്ഷീണവും, വേദന ഇറങ്ങി വരുന്നത് പോലെ തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ പരസഹായം തേടുക, അല്ലെങ്കിൽ അസ്വസ്ഥതകൾ ഉണ്ടെന്ന് അടുത്തുള്ളവരെ വിളിച്ച് അറിയിക്കുക. പലർക്കും പല ലക്ഷണം ആണ് ഉണ്ടാവുക. ഒറ്റയ്ക്ക് ഉള്ള സാഹചര്യം ആണെങ്കിൽ ആളുകൾ ഉള്ള ഭാഗത്തേക്ക് ഉടൻ എത്തുക. പരമാവധി ഇത്തരം രോഗികൾക്ക് വെള്ളം കുടിക്കാൻ ഒന്നും കൊടുക്കാതിരിക്കുക. പിന്നീട് ശസ്ത്രക്രിയ വേണ്ടി വരുമ്പോൾ ഇത് കാരണം ബുദ്ധിമുട്ടുണ്ടാകും. നിർബന്ധമായും എല്ലാവരും സിപിആർ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു ജീവൻ എങ്കിലും നമുക്ക് രക്ഷിക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top