Movlog

Kerala

സ്വന്തമായി വീടും സ്ഥലവും ഉണ്ടോ ? 1 സെൻറ് മുതൽ ഏക്കറുകൾ ഉള്ളവർ ശ്രദ്ധിക്കുക.നിയമ കുരുക്ക് ഉണ്ടാകും! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഒരു സ്ഥലം വാങ്ങിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു സ്ഥലത്തിന്റെ ആധാരം ആണ് ഏറ്റവും പ്രധാനപ്പെട്ട രേഖ. ആ സ്ഥലത്തെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെട്ട ഒരു രേഖയാണ് ആധാരം. സ്ഥലം നിൽക്കുന്ന ആളെ കുറിച്ചും സ്ഥലം വാങ്ങിയ ആളെ കുറിച്ചും ആധാരത്തിൽ പരാമർശിക്കുന്നു. ഇവിടെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ആ സ്ഥലത്തെ കുറിച്ചുള്ള സകല വിവരങ്ങളും ആധാരത്തിൽ ഉണ്ടായിരിക്കും. സ്ഥലത്തിന്റെ അതിരുകളെ പറ്റിയും, സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ, സ്ഥലം നിൽക്കുന്ന താലൂക്ക്, വില്ലേജ്, ജില്ലതുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുള്ള രേഖയാണ് ആധാരം.

ഒരു സ്ഥലത്തെ സംബന്ധിച്ചുള്ള മറ്റൊരു പ്രധാനപ്പെട്ട രേഖയാണ് മുൻ ആധാരം. സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുടെ കയ്യിൽ ആ സ്ഥലത്തെക്കുറിച്ചുള്ള ആധാരം ഉണ്ടായിരിക്കും. ഇതിനെയാണ് മുൻ ആധാരം എന്ന് പറയുന്നത്. മുൻ ആധാരത്തിൽ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട് . ആധാരത്തിൽ നൽകിയ വിവരങ്ങളിൽ പിശക് ഉണ്ടോ എന്ന് പരിശോധിക്കണം. തെറ്റുകൾ ഉള്ള ആധാരം ആണെങ്കിൽ അത് തിരുത്തിയതിനു ശേഷം മാത്രം സ്ഥലം സ്വന്തമാക്കുക. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് നിന്നുമാണ് ആധാരം രജിസ്റ്റർ ചെയ്തു ലഭിക്കുക. ഭൂമിയെ സംബന്ധിച്ചുള്ള തുടർന്നുള്ള കാര്യങ്ങൾ ചെയ്യേണ്ടത് റവന്യൂ ഡിപ്പാർട്ട്മെന്റ് ആണ്. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്ഥലം അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ സ്ഥലത്തിന്റെ ഏറ്റവും പുതിയ കരമടച്ച രസീത് പരിശോധിക്കേണ്ടതാണ്. സ്ഥലം വാങ്ങിക്കുന്നവർ ആ ഭൂമിയുടെ തരം അറിഞ്ഞിരിക്കണം. പ്രധാനമായും പുരയിടം, തോട്ടം, നിലം എന്നിങ്ങനെയാണ് ഭൂമിയെ തരംതിരിച്ചിരിക്കുന്നത്.

ബേസിക് ടാക്സ് രജിസ്റ്ററിലൂടെ ഭൂമി ഏത് തരം ആണെന്ന് കണ്ടെത്താൻ സാധിക്കും. നിലം എന്നാണ് കാണുന്നതെങ്കിൽ അടുത്തതായി ഡാറ്റാബാങ്ക് പരിശോധിക്കേണ്ടതാണ്. ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അവിടെ ബിൽഡിംഗ് കെട്ടുന്നതിനുള്ള അനുമതി ലഭിക്കും. ആ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല എന്ന് മുൻപ് തെളിയിക്കപ്പെട്ടതാണ് അതിന് കാരണം. എങ്കിൽ അത് ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടവില്ല. ബിൽഡിംഗ് കിട്ടുന്നതിനായി സ്ഥലം വാങ്ങുന്നവർ ബിൽഡിംഗ് പെർമിറ്റ് ലഭിക്കുമോ എന്ന് അന്വേഷിച്ചതിനു ശേഷം മാത്രമേ സ്ഥലം വാങ്ങിക്കാവൂ. തണ്ടപ്പേര് കണക്ക് പരിശോധിക്കുകയാണെങ്കിൽ സ്ഥലം എവിടെയൊക്കെ പണയപ്പെടുത്തി എന്ന് വ്യക്തമായി നൽകിയിട്ടുണ്ടാകും. ഭൂമി ലോണെടുത്ത് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ ലൊക്കേഷൻ സ്കെച്ച് സർട്ടിഫിക്കറ്റ് കരുതണം. വില്ലേജുകളിൽ നിന്നും ഇത് ലഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top