Movlog

Movie Express

അദ്ദേഹം എനിക്ക് ഒരു മുന്നൂറ് രൂപ തന്നു- ആ പണം ഇപ്പോഴും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്

തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് പ്രിയാമണി. മലയാളത്തിൽ പൃഥ്വിരാജിന്റെ നായിക ആയി “സത്യം ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് “തിരക്കഥ”, “ഗ്രാൻഡ് മാസ്റ്റർ”, “പുതിയ മുഖം”,”പ്രാഞ്ചിയേട്ടൻ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലെ വിധികർത്താവായി എത്തുന്ന പ്രിയാമണി മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരി ആണ്. മഞ്ജു വാരിയർ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം “അസുരൻ” ന്റെ തെലുങ്ക് പതിപ്പിൽ പ്രിയാമണി ആയിരുന്നു നായിക. ഈ ചിത്രത്തിലെ പ്രിയാമണിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് പ്രിയാമണി. ബോളിവുഡിലെ കിംഗ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ “ചെന്നൈ എക്സ്പ്രസ് ” എന്ന ചിത്രത്തിലെ “1 2 3 4 ഗേറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ ” എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകൾ വെച്ച് ബോളിവുഡ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു താരം. ഷാരൂഖാനും ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള മനോഹരമായ ഓർമ്മകൾ പങ്കു വെക്കുകയാണ് താരം ഇപ്പോൾ. ബോളിവുഡ് ബാദുഷ ആണ് ഷാരൂഖ് ഖാൻ. ഒരു രാജ്യം മുഴുവനും ആരാധനയോടെ നോക്കി കാണുന്ന ഈ സൂപ്പർ താരം ഒപ്പം അഭിനയിക്കുന്ന താരങ്ങളെ ഏറെ സ്നേഹത്തോടെയും കരുതലോടെയാണ് സമീപിക്കാറുള്ളത്. “ചെന്നൈ എക്സ്പ്രസ്” എന്ന സിനിമയിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു പ്രിയാമണിക്ക് ഉണ്ടായിരുന്നത്. എന്നാൽ ആ അഞ്ചു ദിവസം കൊണ്ട് ഷാരൂഖ് ഖാൻ എന്ന അത്ഭുതത്തെ തിരിച്ചറിയുകയായിരുന്നു പ്രിയ മണി.

ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ പ്രിയാമണി “ചെന്നൈ എക്സ്പ്രസ്” ന്റെ സെറ്റിൽ എത്തിയിരുന്നു. ഇടവേള സമയങ്ങളിൽ എസ് ആർ കെയുടെ ഐ പാഡിൽ കോൺ ബനേഗാ ക്രോർപതി കളിക്കുന്നതായിരുന്നു ഇവരുടെ പ്രധാന വിനോദം. അങ്ങനെ ഒരിക്കൽ കളിച്ചു മത്സരിച്ചു പ്രിയാമണിക്ക് 300 രൂപ ഷാരൂഖ് ഖാൻ നൽകിയിരുന്നു. ആ പണം ഇന്നും ഒരു നിധി പോലെ പ്രിയാമണി കാത്തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top