Movlog

Movie Express

കീർത്തി സുരേഷിൽ നിന്നും ഇത് താൻ പ്രതീക്ഷിച്ചില്ലെന്നു സംവിധായകൻ പ്രിയദർശൻ ! വാക്കുകൾ

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ നായിക ആയി തിളങ്ങിയ മേനകയുടെയും സംവിധായകൻ സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിൽ എത്തിയ കീർത്തി, പ്രിയദർശൻ സംവിധാനം ചെയ്ത “ഗീതാഞ്ജലി” എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് “റിങ് മാസ്റ്റർ ” എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായ കീർത്തി സുരേഷ് തമിഴിലേക്ക് ചേക്കേറുകയായിരുന്നു.

തമിഴ് സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയ കീർത്തിയുടെ ഏറ്റവും പുതിയ റിലീസ് ആയിരുന്നു “അണ്ണാത്തൈ”. സൂപ്പർസ്റ്റാർ രജനികാന്ത് നായകൻ ആയെത്തിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് കീർത്തി സുരേഷ് ആയിരുന്നു. കീർത്തി തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു “മഹാനടി”. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ആദ്യ തെലുങ്ക് ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി കീർത്തി.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ നേടിയ “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം” ആണ് കീർത്തി സുരേഷ് അഭിനയിച്ച ഏറ്റവും പുതിയ മലയാള ചിത്രം. പലപ്പോഴും കീർത്തി സുരേഷിന്റെ വിവാഹവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. സംഗീതസംവിധായകൻ അനിരുദ്ധയുമായുള്ള കീർത്തി സുരേഷിന്റെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചത്.

ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ഉള്ള വാർത്തകൾ വൈറൽ ആയിരുന്നു. കീർത്തിയുടെ വിവാഹം കഴിഞ്ഞുവെന്ന് മൂന്നോ നാലോ തവണ ഇതിനോടകം വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ഓരോ തവണയും ഓരോ താരങ്ങളുടെ പേര് ചേർത്താണ് വാർത്തകൾ പ്രചരിക്കുന്നത് എന്ന് കീർത്തി പറയുന്നു. എന്നാൽ അനിരുദുമായുള്ള വിവാഹ വാർത്തകൾക്കെതിരെ പ്രതികരിച്ച് കീർത്തിയുടെ അച്ഛൻ സുരേഷും രംഗത്തെത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ കീർത്തി സുരേഷിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. അദ്യ ഭാഷാ താരങ്ങളടക്കം അണിനിരന്ന മലയാളത്തിൽ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുക്കിയ മരയ്ക്കാർ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് കീർത്തിസുരേഷ് എത്തിയത്.

ആർച്ച എന്ന തമ്പുരാട്ടിയുടെ കഥാപാത്രമായിരുന്നു ചിത്രത്തിൽ കീർത്തി അവതരിപ്പിച്ചത്. കീർത്തി സുരേഷ് അഭിനയിച്ച ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. കീർത്തിയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പ്രിയദർശൻ പറഞ്ഞത്.

ചിത്രത്തിൽ വീണ വായിക്കുന്ന രംഗങ്ങൾ ഉണ്ട്. എന്നാൽ കീർത്തി യഥാർത്ഥത്തിൽ വീണ വായിച്ച് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് പ്രിയദർശൻ പറയുന്നത്. പലർക്കും അറിയാത്ത ഒരു കാര്യമാണ് കീർത്തി സുരേഷ് ഒരു വയലിനിസ്റ്ററ് ആണെന്ന്.

കീർത്തിയുടെ ഉള്ളിൽ സംഗീതം ഉള്ളതുകൊണ്ടാണ് ആർച്ചയുടെ വേഷം കീർത്തിക്ക് അനായാസമായി അവതരിപ്പിക്കാൻ സാധിച്ചത്. ഒരു തെറ്റു പോലും വരുത്താതെ ആയിരുന്നു കീർത്തി വീണ വായിച്ചത് എന്നതും ശ്രദ്ധേയമാണ്. വീണ കൈകാര്യം ചെയ്യാത്ത ഒരാൾ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി എന്നും വളരെ റിയലിസ്റ്റിക് ആയിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തതെന്നും സംവിധായകൻ പറയുന്നു. ഒരുമിച്ചു പാടുന്നതും വീണ വായിക്കുന്നതും ദുഷ്കരമാണ് എങ്കിലും കീർത്തിക്ക് അത് സാധിച്ചു. അത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് പ്രിയദർശൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top