Movlog

Movie Express

‘അവൻ എനിക്ക് തരുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല… ലവ് യൂ ഡിയർ’; ചിത്രങ്ങൾ ട്രെൻഡിങ്

റോഷ്‌ന ആൻ റോയും കിച്ചുവും ഈ അടുത്താണ് വിവാഹിതരായത്. ഇരുവരും ബിഗ് സ്‌ക്രീനിൽ മലയാളികളുടെ ഇഷ്ട്ട താരങ്ങളും. ചെറിയ ചെറിയ വേഷങ്ങൾ ആയിട്ട് കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഇരുവർക്കും സാധിച്ചു എന്നത് വലിയൊരു നേട്ടം തന്നെ. ഈയിടെ താരം പങ്കുവെച്ച ചിത്രങ്ങൾ ട്രെൻഡിങ് ആയിരുന്നു. ‘അവൻ എനിക്ക് തരുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല. ലവ് യൂ ഡിയർ’

താരം 2020 നെ കുറിച്ച് എഴുതിയ കുറിപ്പും വായിക്കാം ” എല്ലാവരെയും പോലെ 2020 കുറച്ചു കഠിനം തന്നെ ആയിരുന്നു. ആകെ മൊത്തം വെറും ശൂന്യം!!! വെറുതെ ഇരുന്നു വെറുത്തു പോയ സമയങ്ങളെ മനസിൽ ഉള്ളൂ.. വർഷം ഒന്ന് കടന്നു പോയത് എത്ര പെട്ടന്നാണല്ലേ …Cretive ആയി ഒന്നും തോന്നാതെ വൈറസിൽ ഒതുങ്ങി പോയ കൊറേ വഷളൻ ദിവസങ്ങൾ മാത്രമായിരുന്നു 2020

…. പക്ഷേ എന്തൊക്കെ പറഞ്ഞാലും.. ആരെയും വേദനിപ്പിക്കാതെ….. ആർക്കും വേദനയാവാതെ…… ഒരു വർഷം happy ആയി തീരുകയാണ്. അതിന്റെ ഒരു സമാധാനം എനിക്കുണ്ട്താനും….. അങ്ങനെ വെറുതെ ഒരു ഓർമയും വെക്കാതെ തീർന്നു പോകേണ്ടിയിരുന്ന ഈ വർഷത്തെ ഞാനങ്ങു കളറാക്കി.. 2020 നു തന്നെ കെട്ടിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ 28.11.2020 നു ഒരുമാസത്തോളം നീണ്ടു നിന്ന വലിയ ഒരു ആഘോഷമായി തന്നെ കല്യാണം നടത്തി… ഇപ്പൊ വല്ലാത്തൊരു ആശ്വാസം ഉണ്ട്.

എന്ത് വലിയ പ്രശനങ്ങൾ വന്നാലും കൂടെ ഒരാളുണ്ടല്ലോ.. ചുമ്മാ കോറോണയിൽ നിശബ്ദമായ അവസ്ഥയിൽ നിന്നൊരു മോചനം കിട്ടിയത് അങ്ങനെ ആണ്….. എല്ലാവരോടും നന്ദി മാത്രമേ ഉള്ളു….. ഞങ്ങളുടെ കൂട്ടുകാരോട് പ്രത്യേകിച്ചും. 7ദിവസങ്ങളിൽ ആയിട്ട് നടത്തിയ എല്ലാ പരിപാടികളിലും എന്റെ കൂട്ടുകാരും കുടുംബവും കട്ടക്ക് കൂടെ നിന്നു. Covid issues ഒന്നുമില്ല എന്ന തോന്നലിൽ മുന്നോട്ടു പോയി… ദൈവം സഹായിച്ചു. ..എല്ലാം അടിപൊളി ആയി നടന്നു. കൂടെ കൂടിയ costumers.. Makeup artists, event team ., whitelinephotography team എല്ലാവർക്കും നന്ദി മാത്രമേ….ഉള്ളൂ. പുതു വർഷം വരവേൽക്കാൻ…. കൂട്ടിനു ഒരാളുണ്ടെന്ന സന്തോഷത്തിൽ….എല്ലവർക്കും പുതു വത്സരത്തിന്റെ ആശംസകൾ .

റോഷ്‌ന ഷെയർ ചെയ്യുന്ന മിക്ക പോസ്റ്റുകളും ആളുകൾ ഏറ്റെടുക്കാറുണ്ട്. കാരണം താരം എല്ലാവരുമായി സ്വീകരിക്കുന്ന സൗഹൃദം തന്നെയാണ്. ഈ അടുത്ത തന്റെ സഹോദരന്റെ പിറന്നാളിന് ഷെയർ ചെയ്ത പോസ്റ്റും ഇതുപോലെ വൈറൽ ആയിരുന്നു. 13 വയസ്സ് വ്യത്യാസമുള്ള അനുജനെക്കുറിച്ചു എഴുതിയ വരികൾ ഇങ്ങനെ ആയിരുന്നു

ഞാൻ സ്കൂളിൽ നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ഞാൻ വാവക്കു വേണ്ടി waiting ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ nice ആയിട്ട് ഒഴിവാക്കി

നല്ല നിറമൊക്കെ ഇണ്ട് ചുന്ദരൻ തന്നെ!!! ഇടക്ക് ഞാൻ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ് , ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാൻ എണീച്ചിരിക്കണത് ഞാൻ ആണ്.. ഞാൻ ടീവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങൾ തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ )
അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാവാറുണ്ട്, അതൊരു birthday ആയാലും അവന്റെ school opening ആയാലും …എന്തായാലും

ഞാൻ അമ്മവീട്ടിൽ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടുപോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ സ്കൂളിൽ നിന്ന് tc വരെ വാങ്ങി. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വെഷമം കാണും….

ഞാൻ വേറെ വീട്ടിൽ പോയെങ്കിലെന്താ… ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാൾ…. അവനോടൊപ്പം ഇവിടെ വീട്ടിൽ കൂടുന്നു. ഒരായിരം പിറന്നാൾ ആശംസകൾ എന്റെ ചക്കരക്ക് (കഥ പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം ഇത് മതി ഒരു birth day അല്ലേ..)

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top