Movlog

Kerala

“പൗർണമിതിങ്കൾ” സീരിയലിലെ പ്രേമിന്റെ വിവാഹ നിശ്ചയ VIDEO സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലെ ഒന്നാണ് “പൗർണമിതിങ്കൾ”. പരമ്പരയിലെ നായക കഥാപാത്രമായ പ്രേമിനെ അവതരിപ്പിക്കുന്ന നടൻ വിഷ്ണു നായരുടെ വിവാഹനിശ്ചയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹവും വിവാഹ നിശ്ചയവും എല്ലാം ആഘോഷങ്ങളാക്കാറുള്ള മലയാളക്കര ലോക് ഡൗൺ കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായാണ് ചടങ്ങുകൾ നടത്തുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ എല്ലാം ഒന്നിന് പിന്നാലെ ഒന്നായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “ചെമ്പരത്തി” സീരിയൽ താരം പ്രബിൻ വിവാഹിതനായത്. ഇപ്പോഴിതാ “പൗർണമിതിങ്കൾ”ലെ പ്രേമിന്റെ വിവാഹനിശ്ചയം ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. “ഭാഗ്യജാതകം” എന്ന പരമ്പരയിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാകുന്നത്. പിന്നീട് “പൗർണമിതിങ്കൾ” എന്ന പരമ്പരയിലെ പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു വിഷ്ണു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞാണ് ഏറ്റവും ഒടുവിൽ എത്തിയത്.

പ്രതിശ്രുത വധുവിനൊപ്പം നിശ്ചയത്തിന് എടുത്ത് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹനിശ്ചയം കഴിഞ്ഞെന്നും അറിയിക്കാത്തതിന് ആരാധകരോട് മാപ്പും പറഞ്ഞാണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. വിഷ്ണുവിന്റെ മനംകവർന്ന സുന്ദരിയുടെ പേര് കാവ്യ എന്നാണ്. ഈ വർഷം തന്നെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം. സീരിയൽ മേഖലയിൽ നിന്നും നടി ഗൗരി കൃഷ്ണയും ഷെമി മാർട്ടിനും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകൾ പങ്കുവെച്ച് ഉള്ള കുറിപ്പ് ആയിരുന്നു ഗൗരി പങ്കുവെച്ചത്. പുതിയൊരു തുടക്കം കുറിച്ച പ്രിയപ്പെട്ടവർക്ക് ആശംസകൾ, ഇക്കാര്യം പറയാൻ വൈകിയതിൽ ക്ഷമിക്കണമെന്നും ഗൗരി പറഞ്ഞു. അതിനോടൊപ്പം ബൈ ബൈ ഗോസിപ്സ് എന്ന് കൂടി നടി കൂട്ടിച്ചേർത്തു.

ഓൺസ്‌ക്രീനിൽ വിഷ്ണുവിന്റെ നായികയായെത്തുന്ന ഗൗരിയും ആയി താരം പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഇതിനു മുമ്പ് പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ എല്ലാം വ്യാജമാണെന്ന് ഗൗരി പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കി. അതേസമയം ഗൗരിയും വിഷ്ണുവും നല്ല ജോഡികൾ ആണെന്നും അവർ തമ്മിൽ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നു. വല്ലാത്തൊരു സർപ്രൈസ് ആയിപോയി ഇതൊന്നും ചിലർ കുറിച്ചു. ഗൗരിയുടെ ചിത്രത്തിന് താഴെയും ആരാധകരുടെ പരിഭവം നിറഞ്ഞ കമന്റുകൾ ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top