Movlog

India

ചെറിയ നിക്ഷേപത്തിൽ 3300 രൂപ വീതം പെൻഷൻ നേടുന്ന തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതി ! പരമാവധി ആളുകളിലേക്ക് എത്തിക്കു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർക്കാർ പിന്തുണയുള്ള തപാൽ വകുപ്പിന്റെ കീഴിലുള്ള പദ്ധതികൾ. സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികൾ ആയതുകൊണ്ട് തന്നെ നിക്ഷേപ മൂലധനത്തിൽ ഉള്ള സുരക്ഷിതത്വം, ഉറപ്പുള്ള ആദായവും, മറ്റു നേട്ടങ്ങളും തന്നെയാണ് ഇവയ്ക്കു സ്വീകാര്യത കൂട്ടുന്നത്. പ്രായഭേദമന്യേ സ്വന്തം സമ്പാദ്യം നിക്ഷേപിക്കുവാൻ സാധിക്കുന്ന പലതരത്തിലുള്ള പദ്ധതികളാണ് തപാൽ വകുപ്പ് പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഭാവി സുരക്ഷിതമാക്കുന്ന നിരവധി പദ്ധതികളാണ് തപാൽ വകുപ്പ് നൽകുന്നത്. അത്തരത്തിലുള്ള ഒരു മികച്ച പദ്ധതിയാണ് മന്ത്‌ലി ഇൻകം സ്‌കീം അഥവാ എം ഐ എസ്. ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ സ്ഥിരമായ പ്രതിമാസ പെൻഷൻ ലഭിക്കുന്ന ആകർഷകമായ ഒരു സ്കീം ആണിത്.

ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്താൻ സാധിക്കുന്നവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. നൂറിന്റെയും ആയിരത്തിന്റെയും ഗുണിതങ്ങളായ തുക മാത്രമേ ഈ സ്കീമിൽ സ്വീകരിക്കുകയുള്ളൂ. ജോയിന്റ് അക്കൗണ്ടും ഈ പദ്ധതിയിൽ ആരംഭിക്കാം എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. പരമാവധി മൂന്നുപേർ ചേർന്നുള്ള ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ട്കളിൽ നിക്ഷേപിക്കുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. സിംഗിൾ അക്കൗണ്ട് ആരംഭിക്കുന്ന വ്യക്തിക്ക് 4.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ നിരക്കും, പലിശ കണക്കാക്കുന്ന രീതിയുമാണ് ഈ പദ്ധതിയുടെ ആകർഷണീയത കുറയ്ക്കുന്നത്. 6.6 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതി സിമ്പിൾ ഇൻട്രസ്റ്റ് രീതിയിലാണ് പലിശ കണക്കാക്കുന്നത്. ഇത് പദ്ധതിയുടെ ആകർഷണീയത കറക്കുന്നു.

50,000 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഓരോ വർഷം 3300 രൂപ വീതം പെൻഷൻ തുക ലഭിക്കും. അഞ്ചുവർഷത്തെ നിക്ഷേപത്തിലൂടെ 16500 രൂപയായിരിക്കും പലിശ ആയി ലഭിക്കുന്നത്. ഈ പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ ഓരോ മാസവും 550 രൂപ പെൻഷൻ തുക ആയി ലഭിക്കും. പരമാവധി തുക ആയ 4.5ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം 2475 രൂപ പെൻഷൻ ആയി ലഭിക്കും. അതായത് ഓരോ വർഷം 29700 രൂപ ലഭിക്കുന്നതാണ്. സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയുള്ള പരിപൂർണ്ണ സുരക്ഷിതത്വമുള്ള നിക്ഷേപങ്ങളാണ് തപാൽ വകുപ്പിന്റെ പ്രത്യേകത.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top