Movlog

Kerala

ബിഗ് ബോസ് ഹൗസിൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ട്രോളന്മാർ

ലോകത്തിലെ ഏറ്റവും മികച്ച ഗെയിം റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. ആദ്യ സീസൺ ആരംഭിച്ചപ്പോൾ ആദ്യമൊക്കെ വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് മികച്ച സ്വീകാര്യത ആണ് ഷോ നേടിയത്. പുറം ലോകവും ആയി യാതൊരു ബന്ധമില്ലാതെ മത്സരത്തിൽ ഒരു വീടിനകത്തു തന്നെ താമസിച്ചു മത്സരിക്കുന്ന വ്യത്യസ്തമായ ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ആദ്യ സീസണിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം സീസണുമായി അണിയറ പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഷോ നിർത്തി വെക്കുകയാണ്.

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 മിനിസ്ക്രീനിലെത്തുന്നത്. ഫെബ്രുവരി 14 നായിരുന്നു ഷോയുടെ ഗ്രാൻഡ് ഓപ്പണിങ്. ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നു എന്ന് പ്രചരിച്ചത് മുതൽ ആരെല്ലാമായിരിക്കും ഷോയിൽ പങ്കെടുക്കുന്നത് എന്ന ആകാംഷയിലായിരുന്നു പ്രേക്ഷകർ. ആദ്യം മുതൽക്കേ ഷോയിൽ പങ്കെടുക്കുമെന്ന് തരത്തിൽ പ്രചരിക്കുന്ന പേരായിരുന്നു പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടേത്. ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസിൽ എത്തിയതിനു പിന്നാലെ ഒരുപാട് പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്.

ഇപ്പോൾ ഇതാ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. മത്സരാർത്ഥികളോട് എന്തിനാണ് തെറി വിളിക്കുന്നത് എന്ന് ചോദിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. തന്റെ വീട്ടിൽ മക്കളെ പോലും എടാ എന്നൊന്നും വിളിക്കാറില്ല എന്ന് മത്സരാർത്ഥികൾ ആയ റിതു മന്ത്രയോടും, സൂര്യ ജെ മേനോനോടും ഭാഗ്യലക്ഷ്മി പറയുന്ന വീഡിയോ ആണ് ട്രോളന്മാർ ഏറ്റെടുത്തത്. ഈ അടുത്ത കാലത്ത് വിജയ് പി നായർ എന്ന യൂട്യൂബർ അയാളുടെ ചാനലിൽ പങ്കു വെച്ച വീഡിയോയിൽ സ്ത്രീകളെ കുറിച്ച് പറയുന്നതിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മിയും കൂട്ടരും അയാളെ കൈകാര്യം ചെയ്തിരുന്നു. അയാളെമോശം വാക്ക് പറയുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോയും ബിഗ് ബോസിലെ വീഡിയോയും ചേർത്താണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-3123").on("click", function(){ $(".com-click-id-3123").show(); $(".disqus-thread-3123").show(); $(".com-but-3123").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });