Movlog

India

ന്യൂയർ പാർട്ടി രാത്രി 10 മണിവരെ ! കേരള പോലീസ് പേജിൽ കമന്റുകളുടെ മഹാ പ്രളയം

കേരളം പോലീസ് ഒഫീഷ്യൽ പേജിൽ വന്ന ന്യൂയർ പോസ്റ്റിനു ലഭിക്കുന്നത് ശക്തമായ എതിർപ്പുകളും, പ്രതിഷേധങ്ങളും. പോസ്റ്റ് ഇങ്ങനെ ആണ്. “പുതുവത്‌സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. ഡിസംബർ 31 -ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. ”

ഇങ്ങനൊരു പോസ്റ്റ് പോസ്റ്റ് ചെയ്തതോടെ ജനങ്ങൾ അവരുടെ രോഷം മൊത്തം കമന്റ് ഇട്ടു തൃപ്തിയടഞ്ഞു എന്ന് പറയാം. ” കോമഡി പറയാതെ മാമ.. ഇന്ന് ജയിച്ച പാർട്ടിയുടെ തകർപ്പൻ ജാഥ ഉണ്ടായിരുന്നല്ലോ മാമന്റെ വണ്ടി അതിനു പുറകെ മന്ദം മന്ദം പോകുന്നുണ്ടായിരുന്നു..ഇന്ന് കൊറോണ ലീവ് ആയിരുന്നോ മാമ..” സ്വധവെ പൊലീസിന് മികച്ച പിന്തുണ നൽകുന്ന മലയാളികൾ തന്നെ തങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ പുറത്തെടുത്തു, ഇതോടെ കമന്റുകൾ കുന്നു കൂടി. ഇന്നലെ വൈകിട്ട് മുതൽ രാത്രി വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ വിജയാഘോഷം DJ പാർട്ടി ആയി, അതും നടു റോഡിൽ കാണിച്ചു കൂട്ടിയ കോപ്രായതാരങ്ങൾക്ക് പിന്നാലെ ഒന്നും പറയാതെ പോയ പോലീസിന് സാധാരണകാർക്ക് നേരെ കർക്കശ നിലപാട് സ്വീകരിക്കുന്നതിന് എതിരെ ആണ് പ്രതിഷേധം.

പൊലീസിന് ചരിത്രത്തിൽ ആദ്യമായി ന്യൂ ഇയർ 10 മണിക്ക് ! ഇതുപോലെ നൂറു നൂറു കമന്റുകൾ ആണ് വാളിൽ നിറഞ്ഞു കിടക്കുന്നത്. രാഷ്ട്രീയക്കാർക്ക് ബാധിക്കാത്ത പ്രോട്ടോകോൾ, നിയമങ്ങൾ, ജനങ്ങൾക്ക് മാത്രം ബാധിക്കുകയും ഈ കരുതലും കാണുമ്പോൾ ജനങ്ങൾ വെറുതെ ഇരിക്കുന്നതിൽ അർത്ഥമില്ല. സ്വതന്ത്ര ഭാരതത്തിൽ ജനങ്ങളുടെ പല അവകാശങ്ങളും അധികാരികൾ അവരുടെ ഇഷ്ടങ്ങൾക്ക് മാറ്റിമറിക്കുകയാണ് എന്നാണ് ഒരു കൂട്ടം ആളുകൾ അഭിപ്രായ പെടുന്നത്. “ഇലക്ഷൻ സമയങ്ങളിൽ വിശ്രമത്തിലായിരുന്ന കൊറോണ നാളെ 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നതായിരിക്കും . ആയതിനാൽ നാളത്തെ പുതുവത്സരാഘോഷം കൃത്യം 9.59 ന് തന്നെ അവസാനിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്..” സാധാരണക്കാരന് പറയാനുള്ളത് പറയുക തന്നെ ചെയ്യും എന്നാണ് അവർ ഇതുപോലുള്ള അഭിപ്രായങ്ങളിലൂടെ വ്യക്തമാക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top