Movlog

Food

സമരപ്പന്തലിൽ വിതരണം ചെയ്യാൻ കേരളത്തിന്റെ സ്നേഹ മധുരം… അഭിനന്ദനവും നന്ദിയുമായി പഞ്ചാബ്

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ ഒരു മാസത്തോളമായി ഡൽഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർക്കായി 16 ടൺ കൈതച്ചക്ക എത്തിച്ചു കേരളം. ഈ സ്നേഹ മധുരത്തിന് അഭിനന്ദനവും നന്ദിയും അറിയിക്കുകയാണ് പഞ്ചാബ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തിൽ നിന്ന് കർഷകർക്കായി കൈതച്ചക്ക കയറ്റി അയച്ചത് . ഡോക്ടർ അമർബിർ സിംഗ് ആണ് പൈനാപ്പിളും ആയി എത്തുന്ന ട്രാക്കിന്റെ ഫോട്ടോയ്ക്ക് കീഴിൽ കേരളത്തിലെ സന്മനസ്സിന് അനുമോദിച്ചും നന്ദി അറിയിച്ചും ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ച് പ്രതികരിച്ചത്.

ദുരിത കാലങ്ങളിൽ കേരളത്തോടൊപ്പം എന്നും പഞ്ചാബ് ഉണ്ടായിരുന്നു. സ്നേഹം സ്നേഹത്തെ ക്ഷമിച്ചു വരുത്തുമെന്നും അമർസിങ് ട്വിറ്ററിൽ കുറിച്ചു. കൊറോണ വൈറസിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്ത് പൈനാപ്പിൾ കർഷകർക്ക് ഉണ്ടായ നഷ്ടം വകവയ്ക്കാതെയാണ് കേരളത്തിന്റെ ഈ സ്നേഹ മധുരം. വിതരണത്തിനുള്ള കൈതച്ചക്കയുടെ വിലയും ഡൽഹിയിൽ എത്തിക്കുന്നതിനുള്ള ചെലവും സംസ്ഥാനത്തെ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനാണ് വഹിച്ചത്. പൈനാപ്പിൾ പട്ടണം എന്നറിയപ്പെടുന്ന വാഴക്കുളത്ത് നിന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ആണ് വ്യാഴാഴ്ച വാഹനത്തെ ഫ്ളാഗ് ഓഫ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വാഹനം ഡൽഹിയിൽ എത്തിച്ചേരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top