Movlog

Kerala

കഴിഞ്ഞ 20 വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ പഠിപ്പിച്ചു ! ഇന്ന് ആ കുട്ടി നേടിയ അതുല്യ നേട്ടം എല്ലാവർക്കും ഒരു പ്രചോദനം തന്നെ

പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്ന കാലഘട്ടത്തിൽ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുകയാണ് ഇന്നത്തെ സമൂഹം. പണ്ടുകാലങ്ങളിൽ പെൺകുട്ടികൾ ഉണ്ടാവുന്നതും അവരെ വിവാഹം കഴിപ്പിക്കുമ്പോൾ സ്ത്രീധനം നൽകുന്നതും എല്ലാം ഓർത്ത് ഗർഭം ധരിക്കുമ്പോൾ തന്നെ പെൺകുട്ടികളെ ഇല്ലാതാക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു. ഇതിനെ തുടർന്നുള്ള ഭ്രൂണഹത്യകൾ വർധിച്ചതിന്റെ അനന്തരഫലമായി ഗർഭകാലത്തുള്ള കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്ന സ്കാനിംഗുകൾ നമ്മുടെ രാജ്യത്ത് ഒഴിവാക്കുകയായിരുന്നു.

കാലമൊരുപാട് പുരോഗമിച്ചെങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എങ്കിലും ഇപ്പോഴും പലയിടങ്ങളിലും പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്ന കുടുംബങ്ങളുണ്ട്. അവർക്ക് വിദ്യാഭ്യാസം നൽകിയാലും വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിൽ കഴിയേണ്ടവർ ആയതുകൊണ്ട് ഉന്നതവിദ്യാഭ്യാസം നൽകാത്ത മാതാപിതാക്കൾ ഇന്നും ഉണ്ട് എന്നത് വേദനയോടെ അല്ലാതെ പറയാതെ വയ്യ. സ്ത്രീധനം നൽകുന്നത് നിയമവിരുദ്ധം ആണെങ്കിൽ പോലും ഈ ദുരാചാരം ഇന്നും നമ്മുടെ സമൂഹത്തിൽ തുടർന്ന് പോകുന്നു.

മികച്ച വിദ്യാഭാസം നൽകാതെ നല്ല ജോലി ലഭിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുന്നതാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് കരുതുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്. എന്നാൽ ചില രക്ഷിതാക്കൾ ആകട്ടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മക്കൾക്ക് തങ്ങളെക്കാൾ വലിയൊരു ഭാവി ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു അച്ഛന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

സ്വയം കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചുകൊണ്ട് മകളുടെ അതുല്യ നേട്ടത്തിന് കാരണക്കാരനായിരിക്കുകയാണ് ഈ അച്ഛൻ. ജീവിതത്തിൽ വിജയങ്ങൾ കീഴടക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടതായി വരും. എന്നാൽ ഈ മകളുടെ ജീവിത വിജയത്തിന് പിന്നിൽ മകളുടെ പ്രയത്നം മാത്രമല്ല അച്ഛന്റെ പരിശ്രമവും അത്ര തന്നെ ഉണ്ട്. ഏതു മക്കൾക്കും അവരുടെ സൂപ്പർഹീറോ അവരുടെ അച്ഛൻ തന്നെയായിരിക്കും. ഇന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈ അച്ഛനെയും മകളെയും.

20 വർഷത്തോളം പെട്രോൾ പമ്പിൽ ജോലി ചെയ്തുകൊണ്ട് മകളെ രാജ്യത്തെ ഒന്നാം നമ്പർ സ്ഥാപനത്തിൽ പെട്രോകെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പഠനത്തിൽ എത്തിച്ചു കൊണ്ട് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ആര്യ രാജഗോപാലും അച്ഛൻ എസ് രാജഗോപാലനും. പയ്യന്നൂർ ടൗണിലെ ഐഒസിഎൽ പമ്പിലെ ജീവനക്കാരനാണ് അന്നൂർ സ്വദേശി എസ് രാജഗോപാൽ. പഠനത്തിൽ മിടുക്കിയായിരുന്ന ആര്യ കണ്ടങ്കാളി ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യ എൻഐടി കാലിക്കറ്റിൽ നിന്നും ഉന്നത മാർക്കോടെ ബിടെക് വിജയിക്കുകയായിരുന്നു. ഇപ്പോൾ ഐഐടി കാൺപൂരിൽ പെട്രോകെമിക്കൽ എൻജിനീയറിങ്ങിൽ രണ്ടാം വർഷ ബിരുദാനന്തര പഠനം നടത്തുകയാണ്. പെൺമക്കളെ ഒരു ബാധ്യതയായി കരുതി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രക്ഷിതാക്കൾ മാതൃകയാക്കേണ്ട ഒരു അച്ഛനാണ് രാജഗോപാലൻ. ഒരുപാട് ആളുകൾക്ക് പ്രചോദനം ആയിരിക്കുകയാണ് ഈ അച്ഛന്റെ കഠിനാധ്വാനവും പരിശ്രമം.

കേന്ദ്ര പെട്രോളിയം മന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അച്ഛന്റെയും മകളുടെയും വിജയകഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാതാപിതാക്കൾക്ക് മാത്രമല്ല കേരളക്കരയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ആര്യ രാജഗോപാൽ. മാതാപിതാക്കളുടെ വിഷമങ്ങളും പ്രാരാബ്ധങ്ങളും മനസിലാക്കാതെ അവരെ തള്ളിപ്പറയുകയും സ്വന്തം സുഖങ്ങളും താല്പര്യങ്ങളും മാത്രം കണ്ടെത്തുന്ന മക്കൾ കണ്ടു പഠിക്കേണ്ട ഒരു വ്യക്തി കൂടിയാണ് ആര്യ രാജഗോപാലൻ. നിരവധി പേരാണ് ആര്യയ്ക്ക് ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top