Movlog

India

കണ്ണും പൂട്ടി പെട്രോളിന് 25 രൂപ കുറച്ചു ! ഇന്ത്യയിൽ മറ്റെവിടെയും ഇത്രയ്ക്ക് വലിയ തുക ഇതിനു മുൻപ് കുറച്ചിട്ടില്ല -കയ്യടിച്ചു ജനം

പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തിച്ചിട്ടുള്ള പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പുറത്തുവിട്ടത്. ഇന്ന് വാനോളം ഉയരുകയാണ് പെട്രോൾ ഡീസൽ വിലകൾ. ഇത് പാവപ്പെട്ടവരെയും ഇടത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

വീട്ടിൽ ഇരുചക്രവാഹനങ്ങൾ ഉള്ള സാധാരണക്കാർക്ക് പെട്രോൾ വില കാരണം അത് ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരിക്കുകയാണ്.സ്വന്തം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് വിൽക്കാൻ പോലും വാഹനം എടുക്കാൻ പറ്റാത്തത്ര വിലയാണ് പെട്രോളിനും ഡീസലിനും ഇന്ന്.

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനവിലയിൽ 25 രൂപ കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു. അതുകൊണ്ട് അത്തരം റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ മോട്ടോർസൈക്കിളിലോ, സ്കൂട്ടറിലോ പെട്രോൾ അടിക്കുമ്പോൾ, ഒരു ലിറ്ററിന് 25 രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഈ രീതിയിൽ ഒരു മാസത്തിൽ പത്ത് ലിറ്റർ പെട്രോളിന് സബ്സിഡി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ജനുവരി 26ഓടുകൂടിയാണ് ഈ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ഹേമന്ത് സോറൻ സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന ദിവസമാണ് പൊതുജനങ്ങൾക്ക് ആശ്വാസകരം ആകുന്ന ഈ പ്രഖ്യാപനം നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പിലാണ് ജാർഖണ്ഡ് മുക്തി മോർച്ച എന്ന് ഹേമന്ത് സോറൻ സർക്കാർ അധികാരത്തിലെത്തിയത്.

കോൺഗ്രസിനെയും, ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദൾ എന്ന പാർട്ടിയോടും മത്സരിച്ച് ആയിരുന്നു ഇവർ അധികാരം നേടിയെടുത്തത്. പെട്രോൾ ഡീസൽ വിലകൾ നാൾക്കുനാൾ വർദ്ധിക്കുന്നു ഒരു സമയത്ത് ആശ്വാസം ആവുകയാണ് ജാർഖണ്ഡ് സർക്കാരിന്റെ ഈ തീരുമാനം.

സാധാരണക്കാരെ അത്രമേൽ വലയ്ക്കുന്ന പ്രശ്നമാണ് ഇന്ധന വിലവർദ്ധനവ്. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ സർക്കാർ ഇടപെടുമ്പോൾ വലിയ ആശ്വാസം തന്നെയാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത്.പെട്രോളിന് ഒറ്റയടിക്ക് 25 രൂപ കുറവ് വരുത്തുന്നു എന്ന ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനം നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുകയാണ് രാജ്യത്തിലെ ജനങ്ങൾ. ഇരുചക്ര യാത്രക്കാർക്കാണ് സത്യത്തിൽ ലോട്ടറി അടിച്ചിരിക്കുന്നത്.

ജനുവരി 21 മുതൽ ജാർഖണ്ഡിൽ ഇരുചക്ര യാത്രക്കാർക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവ് വരുത്തുകയാണ് എന്ന മുഖ്യമന്ത്രി ഹേമന്ദ് സോറൻ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന ഒരു തീരുമാനമാണിത്.

കാരണം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നത് കൂടുതലും പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്. അങ്ങനെയുള്ളവർക്ക് പെട്രോൾ വിലയിൽ 25 രൂപ കുറയ്ക്കുന്നത് വലിയ ആശ്വാസം നൽകുന്ന ഒരു തീരുമാനം തന്നെയാണ്.

പെട്രോൾ അടിക്കുന്ന ഇരുചക്ര വാഹനക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത്തരത്തിൽ 10 ലിറ്റർ പെട്രോൾ വരെ വിലക്കുറവിൽ ലഭിക്കുമെന്നാണ് സർക്കാർ തീരുമാനിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിടും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top