Movlog

India

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്‌റു ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ സാധിച്ച ആ നിമിഷം

ഓരോ ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ടതും അഭിമാനം കൊള്ളേണ്ടതുമായ വീഡിയോ ആണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1947 ഓഗസ്റ് 15 നു ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും സ്വാതന്ത്രം നേടിയെടുത്തപ്പോൾ ഓരോ ഇന്ത്യക്കാരനും അത് പുതിയ നാളെയുടെ തുടക്കമായിരുന്നു. രാജാക്കന്മാരെ ഭിന്നിപ്പിച്ചും നാട്ടുഭരണങ്ങൾ കയ്യടക്കിയും ബ്രിട്ടീഷ് പട നേടിയെടുത്ത ആധിപത്യം മഹാത്മാ ഗാന്ധിജി യുടെ ശക്തമായ സമര പോരാട്ടങ്ങൾക്കൊടുവിൽ തലതാഴ്ത്തി രാജ്യം വിട്ടു പോകേണ്ട അവസ്ഥ വരുകയായിരുന്നു. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്രം എത്രയോ ജീവനുകൾ അനുഭവിച്ച യാതനകളും, അവരുടെ ജീവത്യാഗവും ചേർന്നതാണ്.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്‌റു ഇന്ത്യൻ പതാക ഉയർത്തി ജനങ്ങളെ അഭിസംബോധന ചെയ്ത ആ നിമിഷം ഇന്നും ഓരോ ഭാരതീയന്റെയും കണ്ണിൽ നിറഞ്ഞു നിൽക്കണം, ഈ രാജ്യം അതിന്റെ അഖണ്ഡതയും, സംസ്ക്കാരവും, പൈതൃകവും എല്ലാം നിലനിർത്തി ലോകത്തിനു മുന്നിൽ തന്നെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കുന്ന വേളയിൽ ഇന്ത്യയുടെ പ്രധാന ശേഖരങ്ങളും, നമ്മുടെ പരമ്പരാഗത മൂല്യങ്ങളുടെ കാലവറകളും പൂർണ്ണമായും കൊള്ളയടിക്കപ്പെട്ടിരുന്നു എന്നത് ഒരു വാത്തുകയാണ്. രാജ്യം അനുഭവിച്ച ദുരിതകാലം വിട്ടു സ്വാത്രന്ത്ര ഇന്ത്യയിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഒരു ഭാഗ്യമായി കരുതാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top