Movlog

Uncategorized

ആരാധകർക്കായി ഹോം ടൂർ ചെയ്തു പേർളിയും ശ്രീനിയും ! ഒരു രക്ഷ ഇല്ലാത്ത വീട്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ 1 എന്ന ഗെയിം റിയാലിറ്റി ഷോയിലൂടെ ആണ് ഇവർ പരിചയപ്പെടുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ പ്രണയത്തിലായിരുന്ന ഇവരുടെ സൗഹൃദവും പ്രണയ ജീവിതവുമെല്ലാം മലയാളികൾ കണ്ടിട്ടുണ്ട്. ഷോയിൽ നിൽക്കാനുള്ള ഒരു ഗെയിം സ്ട്രാറ്റജി ആയിരിക്കും ഇവരുടെ പ്രണയം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ബിഗ് ബോസിനു ശേഷം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് ഇവരുടെ പ്രണയം സത്യമാണെന്ന് ആളുകൾക്ക് പൂർണ ബോധ്യമായത്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന രസകരമായ വീഡിയോകളും മനോഹരമായ ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്.റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തിയ പേർളി മാണി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. നിഷ്കളങ്കമായ സംസാരവും വേറിട്ട അവതരണ ശൈലി കൊണ്ടും മികച്ച അവതാരകയായി മാറി പേർളി മാണി.

അവതരണത്തിനു പുറമേ അഭിനയത്തിലും ചുവടുവെച്ച പേളി മാണി അങ്ങ് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിൽ സജീവമാണ് ശ്രീനിഷ്. ഈ വർഷം മാർച്ചിൽ ആണ് ഇവർക്ക് നില എന്ന മകൾ ജനിക്കുന്നത്. നിലയുടെ ഓരോ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പേളിയും ശ്രീനിഷും പങ്കുവയ്ക്കാറുണ്ട്. പേർളിയെയും ശ്രീനിഷിനെയും പോലെ തന്നെ ഒരു കൊച്ചു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് നിലയും.

നിലയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്.മലയാളികൾ നെഞ്ചിലേറ്റിയ ഒരു കുടുംബമാണ് ഇവരുടേത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ വിശേഷം പങ്കു വെക്കുകയാണ് പേർളിയും ശ്രീനിഷും ഏറ്റവും പുതിയ വീഡിയോയിലൂടെ.

പേർളിയുടെ വീട് സന്ദർശിച്ചത് പോലുള്ള ഒരു അനുഭവം ആണ് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. അത്രയേറെ വിശദീകരിച്ച് ആണ് ഓരോ മുറിയും വസ്തുക്കളും പേർലിയും ശ്രീനിഷും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമെന്റുകൾ വളരെ രസകരമാണ്.

കൂടുതൽ ആളുകളും പറയുന്നത് പേർളിയുടെയും ശ്രീനിയുടെയും പുതിയ വീടിന്റെ കാഴ്ചകൾ മനോഹരമാണെന്നും കണ്ണെടുക്കാൻ പോലും തോന്നുന്നില്ല എന്നും ഒക്കെയാണ്. വീഡിയോ പൂർണമായി കാണുന്നവർക്ക് അത് എന്തുകൊണ്ടാണ് എന്ന് മനസിലാകും. ഒരു കൊച്ചു കുടുംബം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ആഗ്രഹിക്കുന്നതും ഒരു കൊച്ചു വീടായിരിക്കും. അത് കൊണ്ട് തന്നെയാണ് ഈ വീഡിയോയ്ക്ക് ഇത്രയും സന്തോഷത്തോടെ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top