Movlog

Faith

ആദ്യം മകനെ മര്യാദയ്ക്ക് വളർത്തൂ – എന്നിട്ടു പോരെ വിജയ് ബാബുവിനെതിരെ ഉള്ള പ്രതിഷേധം – മകൻ ചെയ്ത തെമ്മാടിത്തരം കണ്ടോ ?

പ്രശസ്ത നടിയും മനുഷ്യാവകാശ പ്രവർത്തകയുമായ മാല പാർവതിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നതിനിടയിൽ ആണ് മാല ടെലിവിഷൻ അവതാരകയായി മിനി സ്ക്രീനിൽ എത്തുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളിലെല്ലാം അവതാരകയായി തിളങ്ങിയിട്ടുള്ള മാല, ഷാജി കൈലാസ് സംവിധാനം ചെയ്ത “ടൈം” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്‌ത്‌ അർച്ചന കവി നായിക ആയി എത്തിയ “നീലത്താമര” എന്ന ചിത്രത്തിലെ അർച്ചന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിർന്ന വേഷം ചെയ്‌തത്‌ മാല പാർവതി ആയിരുന്നു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ പല വേഷങ്ങളും ചെയ്തു. “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ”, “മുന്നറിയിപ്പ്”, “ഗോദ”, “വരത്തൻ”, “ഒരു കുപ്രസിദ്ധ പയ്യൻ” തുടങ്ങി വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായി കൊണ്ടിരിക്കുകയാണ് താരം. വിഷ്ണു വിശാൽ നായകനാകുന്ന “എഫ്ഐആർ” എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അടുത്തിടെ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ‘അമ്മ സംഘടന നടപടി എടുക്കാത്തതിന് തുടർന്ന് മാല രാജി വെച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമാ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രൂപീകരിച്ച ഇന്റെർണൽ കംപ്ലെയ്ന്റ് കമ്മിറ്റിയിൽ നിന്നും ആയിരുന്നു മാല പാർവ്വതി രാജിവെച്ചത് .

കുറ്റാരോപിതനായതിനെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വത്തിൽ നിന്നും മാറി നിൽക്കുകയാണ് എന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിച്ചു എന്ന നിലപാടാണ് താരസംഘടന പുറത്തു വിട്ടത്. എന്നാൽ അമ്മ സംഘടനയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മാല പാർവതി കമ്മിറ്റിയിൽ നിന്നും രാജി വെച്ചത്. മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജിവച്ചു.

ഇതിന് പിന്നാലെ നടൻ സിദ്ദിഖിന് എതിരെ വിമർശനവുമായി മാല പാർവതി രംഗത്തെത്തിയിരുന്നു. “ഹാപ്പി സർദാർ” എന്ന സിനിമയുടെ സെറ്റിൽ വെച്ച് നിന്നുണ്ടായ മോശം അനുഭവം പങ്കു വെച്ചുകൊണ്ടായിരുന്നു മാല പാർവതി സിദ്ധിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോഴിതാ മാല പാർവതിക്കെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യൽ മീഡിയ. ആദ്യം മകനെ മര്യാദയ്ക്ക് വളർത്തുക എന്നാണ് സൈബർ ലോകം താരത്തിനോട് പറയുന്നത്.

കഴിഞ്ഞ വർഷമായിരുന്നു മാല പാർവതിയുടെ മകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് ആരോപിച്ചു കൊണ്ട് ട്രാൻസ് വുമൺ ആയിട്ടുള്ള സീമ വിനീത് രംഗത്തെത്തിയത്. അനന്തകൃഷ്ണൻ എന്നാണ് മാലയുടെ മകന്റെ പേര്. അനന്തകൃഷ്ണൻ അയച്ച സെക്സ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്, അശ്ലീലപ്രദർശനം നടത്തിയതിന്റെ സ്ക്രീൻഷോട്ട് എല്ലാം സീമ വിനീത് പങ്കുവെച്ചിരുന്നു. മാല പാർവതിയുടെ മകന്റെ വിഷയം ഉയർത്തി കാണിച്ചാണ് നിരവധി ആളുകൾ താരത്തിനെതിരെ രംഗത്തെത്തിയത്.

എന്നാൽ ഈ സംഭവത്തിൽ താരം ഒരിക്കലും തന്റെ മകനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മാല പാർവ്വതി അന്നും പരാതിക്കാരി ആയ സീമ വിനീതിന് ഒപ്പം നിൽക്കുകയായിരുന്നു ചെയ്തത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം ഉറപ്പായും നേരിടണമെന്നും ആരോപണം ഉണ്ടായാൽ മകന് ഒപ്പം നിൽക്കില്ല, പരാതിക്കാരിക്ക് ഒപ്പമാണ് നിൽക്കുക എന്നും മാല പാർവതി ആവർത്തിച്ചു പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top