Movlog

Movie Express

സൗന്ദര്യമല്ല ഇപ്പോൾ പ്രധാനം , ഞാനിപ്പോൾ ഒരമ്മയാണ് , പൊന്നുമുത്തിന് ഒപ്പമുള്ള സീരിയൽ നടി പാർവതി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതാരകയും നടിയുമാണ് പാർവതി കൃഷ്ണ. “അമ്മ മാനസം “,” ഈശ്വരൻ സാക്ഷിയായി” തുടങ്ങി നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പാർവതി കൃഷ്ണ. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടെന്നാണ് പാർവതി ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സീരിയലിനു പുറമേ നിരവധി സൂപ്പർഹിറ്റ് സംഗീത ആൽബങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. “മിഞ്ചി “എന്ന ഹിറ്റ് ആൽബത്തിലൂടെയാണ് താരം ഏറെ ശ്രദ്ധേയമായത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ പാർവതി തന്റെ വിവാഹ വാർഷിക ദിനത്തിൽ ആണ് 9 മാസം ഗർഭിണി ആണെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഇതിനുപിന്നാലെ നിറവയറുമായി ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസവത്തിനു മണിക്കൂറുകൾക്ക് മുൻപ് നൃത്തം കളിക്കുന്ന താരത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞ് അതിഥിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

തനിക്കൊരു ആൺ കുഞ്ഞ് പിറന്നു എന്ന് മകനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം വെളിപ്പെടുത്തി . താൻ ഇപ്പോൾ തന്റെ പൊന്നു മുത്തിന്റെ അമ്മ മാത്രമാണെന്നും സൗന്ദര്യത്തിന് യാതൊരു പ്രാധാന്യം നൽകുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. പ്രസവത്തിനു മണിക്കൂറുകൾക്കു മുമ്പുള്ള നൃത്തത്തിനെ കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ ഡപ്പാംകൂത്ത് പാട്ടുകൾക്ക് മകൻ വയറ്റിനുള്ളിൽ നിന്നും അനങ്ങുമായിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പാർവതി പ്രതികരിച്ചു. ഗായകനായ ബാലഗോപാലാണ് താരത്തിന്റെ ഭർത്താവ്. ജനുവരി മൂന്നാം തീയതി ആണ് മകന്റെ പേരിടൽ ചടങ്ങ് എന്നും അന്ന് പേര് വെളിപ്പെടുത്തുമെന്നും പാർവതി ആരാധകരുമായി പങ്കുവെച്ചു. ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top