Movlog

Faith

വീഡിയോയിൽ പൊട്ടിക്കരഞ്ഞ് പാപ്പു…ആശ്വസിപ്പിക്കാനാവാതെ അമൃതയും!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസുകൾ കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അമൃത പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. “സൂഫിയും സുജാതയും” എന്ന ചിത്രത്തിലെ “അൽഹംദുലില്ല ” എന്ന ഗാനമാണ് അമൃത അവസാനമായി സിനിമയിൽ പാടിയത്.

ഈ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ആണ് സെലിബ്രിറ്റി ജഡ്ജ് ആയി എത്തിയ ബാലയെ അമൃത പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇവർക്ക് ഒരു മകളുണ്ട്. പാപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവന്തിക. എന്നാൽ ഈ വിവാഹബന്ധത്തിന് അൽപായുസ് ആയിരുന്നു. ബാലയും അമൃതയും വേർപിരിഞ്ഞതിനെ തുടർന്ന് മകൾ അവന്തിക അമ്മയോടൊപ്പമാണ് കഴിയുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. ബിഗ് ബോസ് ഹൗസിൽ ഇരുവരും കൂടുതൽ സംസാരിച്ചിരുന്നത് പാപ്പുവിനെ കുറിച്ചായിരുന്നു. അങ്ങനെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പാപ്പു എന്ന മിടുക്കിയെ. വിവാഹമോചനത്തിന് ശേഷം സഹോദരി അഭിരാമിക്കൊപ്പം “അമൃതംഗമയ” എന്ന ബാൻഡ് രൂപീകരിച്ചിട്ടുണ്ട് അമൃത സുരേഷ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. എ ജി വ്ലോഗ്സ് എന്ന ചാനലിൽ സഹോദരിമാർക്ക് ഒപ്പം ഇടയ്ക്ക് പാപ്പുവും എത്താറുണ്ട്. അമ്മയെ പോലെ തന്നെ പ്രശസ്തയാണ് പാപ്പുവും. പാപ്പുവിനും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. അമ്മമ്മയ്ക്കൊപ്പം ഉള്ള രസകരമായ വീഡിയോകൾ ആണ് ഇതിലൂടെ അവന്തിക പങ്കു വെക്കാറുള്ളത്. ഇപ്പോഴിതാ അമൃത പങ്കുവെച്ച പാപ്പുവിന്റെഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്.

വീട്ടിലെ അലമാരയും മേശയും കസേരയും ഒക്കെ ചൂണ്ടിക്കാണിച്ച് ഇതെല്ലം എന്തിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പാപ്പു അമൃതയോട് ചോദിക്കുന്നു. ഇതു മരത്തിൽ നിന്നാണ് എന്ന് അമൃത മറുപടി നൽകിയപ്പോൾ ഇത് ശരിയാണോ എന്ന് പാപ്പു ചോദിക്കുന്നു. അവരാണ് ഈ ലോകം അവരാണ് ഈ ലോകം ഭരിക്കുന്നത് പ്രകൃതി ഇല്ലാതെ വിദ്യാഭ്യാസം പോലും ഇല്ല. പെൻസിൽ പേപ്പർ തുടങ്ങി പലതും മരത്തിൽ നിന്നാണ് ലഭിക്കുന്നത്.

പ്രകൃതിയെ ദ്രോഹിക്കുന്നതൊന്നും പാപ്പുവിന് വേണ്ട. വനസമ്പത്തിനെ നശിപ്പിച്ച് എന്തിനാണ് മനുഷ്യരൊക്കെ മരം മുറിക്കുന്നത്, ഞാനിത് പ്രധാനമന്ത്രിയോട് പറയും ഞാൻ അവർക്കായി കരയും എന്ന് പറഞ്ഞ് പാപ്പു പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാം. പാപ്പു പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരുന്ന അമൃത പാപ്പുവിനെ ആശ്വസിപ്പിക്കാൻ ആകാതെ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. വളരെ വലിയൊരു സന്ദേശമാണ് 9 വയസ്സുള്ള പാപ്പു നമുക്ക് നൽകുന്നത്.

പുതിയ തലമുറ വളർന്നു വരുന്ന രീതിയിലുള്ള സന്തോഷവും വീഡിയോയ്ക്ക് കീഴിൽ ഒരുപാട് ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. മികച്ച പേരന്റിംഗ് എന്ന് ചൂണ്ടിക്കാണിച്ചു നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിവാഹ മോചനത്തിനുശേഷം ഒരു അമ്മയുടെയും അച്ഛന്റെയും റോൾ ഒരു പോലെ കൈകാര്യം ചെയ്യുകയാണ് സിംഗിൾ പാരന്റിംഗ്ലൂടെ അമൃത സുരേഷ്. വിവാഹ ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിച്ചിരുന്നെങ്കിൽ ഒരിക്കലുംസിംഗിൾ പേരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു എന്ന് അമൃത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വിവാഹബന്ധത്തിൽ മുന്നോട്ടു പോകുവാൻ യാതൊരു സാധ്യതയും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നതെന്നും അമൃത തുറന്നു പറഞ്ഞു. അച്ഛൻ എന്ന് പറയുമ്പോൾ മകൾക്ക് ശക്തമായ സംരക്ഷണവും അമ്മ പരിപൂർണ്ണ സ്നേഹവുമാണ്. മകൾക്ക് വേണ്ടി ജീവിക്കുന്ന അമൃത ഇതു രണ്ടും പാപ്പുവിന് നൽകുന്നുമുണ്ട്. സിംഗിൾ പേരന്റ് ആയതു കൊണ്ട് പാപ്പുവിന് ഒന്നും നിഷേധിക്കാറില്ലെന്നും മാതാപിതാക്കൾ ഉള്ള കുട്ടികൾക്ക് ലഭിക്കുന്നതെല്ലാം മകൾക്ക് കിട്ടുന്നതിൽ ഒരു വീഴ്ചയും വരാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top