Movlog

Food

പപ്പായ നിറയെ പൂത്തു കായിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴമാണ് പപ്പായ. പണ്ടു കാലങ്ങളിൽ നമ്മുടെ വീടുകളിൽ സുലഭമായിരുന്ന ഒരു മരമായിരുന്നു ഇത് . എപ്പോഴും ഒരുപാട് പപ്പായ അതിൽ ഉണ്ടാവുമായിരുന്നു. അന്നൊന്നും നമ്മൾ കാര്യമായി ഗൗനിക്കാതെ വെറുതെ പഴുത്തു വീണ് മണ്ണിനു വളമായി മാറിയ പപ്പായ ഇന്ന് പൈസ കൊടുത്തു നമ്മൾ വാങ്ങിക്കുന്ന അവസ്ഥയായി. പച്ച പപ്പായ, പഴുത്ത പപ്പായ, പപ്പയുടെ കുരു എന്നിങ്ങനെ പപ്പായയുടെ കറ പോലും ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്.

ഇന്ന് കാലം മാറിയപ്പോൾ നമ്മൾ വീടുകളിൽ നിന്നും ഫ്ലാറ്റിലേക്ക് മാറി . ഫ്ളാറ്റുകളിൽ മരം വളർത്താൻ ഉള്ള സൗകര്യം ഇല്ലാതെ വന്നപ്പോൾ എല്ലാം പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയായി. എന്നാൽ വലിയ മരം ആകാതെയുള്ള പപ്പായ ഉണ്ടെങ്കിലോ.? അതെ, ചുവട്ടിൽനിന്നും തന്നെ കായ്ക്കുന്ന പപ്പായ ചെടി നമുക്ക് വീട്ടിൽ നിന്നു തന്നെ തയ്യാറാക്കാവുന്നതാണ്. ഒരു വലിയ പപ്പായ മരത്തിന് എങ്ങനെ ചുവട്ടിൽനിന്നും തന്നെ കായ്ക്കുന്ന ഒരു കുറ്റി പപ്പായ മരം ആക്കാം എന്ന് നോക്കാം.

സാധാരണ പപ്പായ മരങ്ങൾ എല്ലാം വളരെ വലുതായി അതിന്റെ ഫലങ്ങൾ ഉയരത്തിൽ നിന്നും പറിച്ചെടുക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. കുറ്റി പപ്പായ മരം ഉണ്ടാക്കുവാനായി ആദ്യം ഒരു പപ്പായ മരം തെരഞ്ഞെടുക്കുക. അത് കായ്ക്കുന്ന ഭാഗത്തിന് തൊട്ടുതാഴെയായി വേരുപിടിപ്പിക്കാൻ ആയി കത്തി ഇറക്കുക. വേരുപിടിപ്പിക്കാൻ ആയി ചാണകപ്പൊടിയും, ചകിരിച്ചോറും സമാസമം അല്പം വെള്ളത്തിൽ ചേർത്ത് യോജിപ്പിക്കുക. ഇനി ഒരു പ്ലാസ്റ്റിക് കവർ എടുത്തിട്ട് മുറിച്ച ഭാഗത്തിനു താഴെയായി കെട്ടിവെക്കുക. അതിലേക്ക് യോജിപ്പിച്ച് വെച്ച ചാണകപ്പൊടിയും ചകിരിച്ചോറും കൂടി ചേർക്കുക. പിന്നീട് സാധാരണരീതിയിൽ പപ്പായ മരത്തിനു താഴെ വെള്ളം ഒഴിച്ചു കൊടുക്കുക. ഏകദേശം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വേര് പ്രത്യക്ഷപ്പെടാൻ തുടങ്ങും. വേര് കണ്ടുതുടങ്ങിയാൽ അതിന്റെ താഴെ ഭാഗത്തുനിന്നും ചെടി മുറിച്ചു മാറ്റുക. ഇനി നമുക്ക് വേണ്ട ഇടത്തേക്ക് ഇത് നട്ടുപിടിപ്പിക്കാവുന്നതാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top